കേരള എൻട്രൻസിന് ഗൾഫ് നാടുകളിൽ കേന്ദ്രം അനുവദിക്കണം: കെ.എം.സി.സി ഗ്രീൻ ടീൻസ്
text_fieldsദോഹ: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് കെ.എം.സി.സി ഖത്തറിന്റെ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ദുബൈയിൽ മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ പരീക്ഷകേന്ദ്രം അനുവദിച്ചത്.
ജോലിത്തിരക്കുകൾക്കിടയിൽ രക്ഷിതാക്കൾക്കും പരീക്ഷ ഒരുക്കങ്ങൾക്കിടയിൽ വിദ്യാർഥികൾക്കും നാട്ടിൽപോയി പരീക്ഷ എഴുതുന്നത് പ്രയാസകരമായിരിക്കുമെന്നതാണ് മുൻ വർഷങ്ങളിലെ അനുഭവം. കൂടാതെ ഉയർന്ന വിമാനടിക്കറ്റ് നിരക്കും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. അവരവർ താമസിക്കുന്ന സ്ഥലങ്ങളിലിരുന്ന് പരീക്ഷ എഴുതുന്നത് ഏറെ സൗകര്യപ്രദമായിരിക്കും.
ദേശീയ തലത്തിൽ നടത്തുന്ന പ്രധാന പരീക്ഷകളായ നീറ്റ് (യു ജി), ജെ.ഇ.ഇ (മെയിൻ), സി.യു.ഇ.ടി എന്നിവക്ക് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച മാതൃകയിൽ കേരള എൻട്രൻസിനും എല്ലാ ഗൾഫ് രാജ്യങ്ങളിലും കേന്ദ്രങ്ങൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.