Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസെ​ൻ​ട്ര​ൽ...

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ഫ്രൈ​ഡേ ക്ല​ബ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
Central Market Friday Club Members
cancel
camera_alt

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ഫ്രൈ​ഡേ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രും താ​മ​സി​ക്കു​ന്ന​വ​രു​മാ​യ മ​ല​യാ​ളി യു​വാ​ക്ക​ൾ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ഫ്രൈ​ഡേ ക്ല​ബ് എ​ന്ന പേ​രി​ൽ കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി. സി.​ഐ.​സി റ​യ്യാ​ൻ സോ​ൺ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ ശാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ക്ല​ബ് പ്ര​സി​ഡ​ന്റാ​യി ഇ​സ്മാ​യി​ൽ പ​ട്ടാ​മ്പി​യെ തി​ര​ഞ്ഞെ​ടു​ത്തു, അ​സ്രി കൊ​യി​ലാ​ണ്ടി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. യൂ​സ​ഫ്, അ​ൻ​ഫ​ൽ, മു​ഹ്‌​സി​ൻ എ​ന്നി​വ​ർ സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​ണ്. സി.​ഐ.​സി റ​യ്യാ​ൻ സോ​ണ​ൽ സെ​ക്ര​ട്ട​റി എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ വ​ട​ക്കാ​ങ്ങ​ര​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സി.​ഐ.​സി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

യൂ​ത്ത് ഫോ​റം റ​യ്യാ​ൻ സോ​ണ​ൽ പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് സ​മാ​പ​ന പ്ര​സ​ഗ​വും ന​ട​ത്തി. ഹ​ജ്ജ് പ്ര​മേ​യ​മാ​യി ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​ബൂ​ബ​ക്ക​ർ (റ) ​ടീം ഒ​ന്നാം സ്ഥാ​നം നേ​ടി റ​ഫീ​ഖ് ത​ങ്ങ​ൾ ആ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. പ​രി​പാ​ടി​ക​ൾ​ക്ക് സി.​ഐ.​സി. യൂ​ത്ത് ഫോ​റം റ​യ്യാ​ൻ സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaCentral Market Friday Club
News Summary - Central Market Friday Club
Next Story