സെറിബ്രൽ പാൾസി: മികച്ച പരിചരണമൊരുക്കി ക്യു.ആർ.ഐ
text_fieldsദോഹ: സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കും മുതിർന്നവർക്കും ഹമദ് മെഡിക്കൽ കോർപറേഷൻ നൽകുന്നത് മികച്ച ചികിത്സയും പരിചരണവും. കോർപറേഷെൻറ കീഴിെല ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടി (ക്യു.ആർ.ഐ)െൻറ പീഡിയാട്രിക് റീഹാബിലിറ്റേഷൻ വകുപ്പിൽ വർഷം 500ലധികം കുട്ടികൾക്കാണ് പരിചരണം നൽകുന്നത്. കേന്ദ്രത്തിെൻറ റീഹാബിലിറ്റേഷൻ ക്ലിനിക്കുകളിൽ വർഷത്തിൽ 5000ത്തിലധികം രോഗികൾ സന്ദർശിക്കുന്നുമുണ്ട്.
കുട്ടികളിലെ ശാരീരിക വൈകല്യങ്ങൾ, മസിൽ ചലനങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവക്ക് കാരണമാകുന്ന അവസ്ഥയാണ് സെറിബ്രൽ പാൾസി (സി.പി.). ഇതുമൂലം പലരും കട്ടിൽ തെന്ന ആശ്രയമാകുന്ന അവസ്ഥ വരും. രോഗികൾക്ക് ചലിക്കാനുള്ള ശേഷികൂട്ടുക, ശാരീരികവും മാനസികവുമായ വളർച്ച വർധിപ്പിക്കുക എന്നിവയാണ് ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്.
കോവിഡ് -19 സാഹചര്യങ്ങൾ പ്രതികൂലമാക്കിയിട്ടുണ്ടെങ്കിലും സെറിബ്രൽ പാൾസിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് ക്യു.ആർ.ഐ പീഡിയാട്രിക് വിഭാഗം തലവൻ ഡോ. മഹ്മൂദ് ഇബ്രാഹിം അബീദ പറഞ്ഞു. രോഗികൾക്ക് ആവശ്യമുള്ളപ്പോെഴാക്കെ സേവനം നൽകാൻ എല്ലാം സജ്ജമാണ്. സെറിബ്രൾ പാൾസി ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയില്ല. ഇത് ബാധിച്ച കുട്ടികളുടെ അവസ്ഥ ഒാരോരുത്തരിലും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും വൈകല്യങ്ങൾ വ്യത്യസ്തമായിരിക്കും, അവരുടെ ആവശ്യങ്ങളും.
നേരത്തേയുള്ള ഇടപെടലാണ് ചികിത്സരംഗത്തെ പ്രധാനകാര്യം.ചലിക്കാനും പഠിക്കാനും സംസാരിക്കാനും സഹായകരമാകുന്ന തെറപ്പിയാണ് വൈദ്യചികിത്സയിലൂടെ നൽകുന്നത്.ഇതിലൂടെ സാമൂഹികമായും വൈകാരികമായും അവർക്ക് നല്ല മാറ്റം ഉണ്ടാകും. ഇതിലൂടെ അത്തരം കുട്ടികൾക്ക് അവരുടെ പൂർണമായ ശേഷിയിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെറിബ്രൽ പാൾസിയുള്ളവർക്ക് കോവിഡ് സാഹചര്യം പ്രത്യേകിച്ച് ഭീഷണി ഉയർത്തുന്നില്ല. എന്നാൽ, ഇതോടൊപ്പം ഉള്ള മറ്റു രോഗങ്ങൾ ചിലപ്പോൾ കോവിഡ് സാഹചര്യത്തിൽ പ്രശ്നങ്ങൾക്കിടയാക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പോലുള്ളവ ഉള്ള കുട്ടികൾക്ക് കോവിഡ് സങ്കീർണമായ സാഹചര്യം ഉണ്ടാക്കാം.കോവിഡ് കാലത്തും തെറപ്പി പോലുള്ള സൗകര്യങ്ങൾ ക്യു.ആർ.ഐ മുടക്കിയിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സേവനങ്ങൾ തേടാം
ഹമദിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടി (ക്യു.ആർ.ഐ)െൻറ സേവനങ്ങൾക്ക് 4439 5777 എന്ന നമ്പറിൽ വിളിക്കാം. സെറിബ്രൽപാൾസി ബാധിച്ചവരുടെ ശാരീരികപ്രയാസങ്ങൾ പരമാവധി കുറക്കാനും ശാരീരികമാനസികാരോഗ്യം വർധിപ്പിക്കാനുമുള്ള തെറപ്പിയടക്കമാണ് ഇവിടെ ലഭ്യമാകുന്നത്.
കുട്ടികളുടെ തെറപ്പി അടക്കമുള്ള കാര്യങ്ങളിൽ അവരുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്തുന്ന തരത്തിലുള്ള രീതിയാണ് നടക്കുന്നത്. തങ്ങളുടെ കുട്ടികൾക്കുള്ള ചികിത്സയും പരിചരണവും മാതാപിതാക്കളെയും മറ്റു കൂടെ നിൽക്കുന്നവരെയും കൂടി ഇതിനാൽ ബോധ്യപ്പെടുത്താനാകുന്നു.
ഇതു കുട്ടികൾക്കും ആശ്വാസം നൽകുന്ന ഘടകമാണ്. ഓരോ കുട്ടികളെയും പ്രത്യേകം ശ്രദ്ധകൊടുത്തുള്ള ചികിത്സരീതിയാണ് ഹമദിൽ നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കൽ ആരംഭിച്ചതിനാൽ ക്ലിനിക്കുകളിൽ പതിവുപോലുള്ള സന്ദർശനവും തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഓൺലൈൻ സേവനങ്ങൾ തുടരുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.