Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​എ​ച്ച്:...

സി.​എ​ച്ച്: സ​മു​ദാ​യ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ർ​ത്താ​വ് -ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി

text_fields
bookmark_border
speeching
cancel
camera_alt

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ​ത്തി​ൽ

ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി സം​സാ​രി​ക്കു​ന്നു

ദോ​ഹ: നി​ര​ക്ഷ​ര സ​മൂ​ഹ​ത്തി​ന് ഭാ​വ​നാ സ​മ്പ​ന്ന​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കി, സാ​മൂ​ഹി​ക നീ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച പ​രി​ഷ്ക​ർ​ത്താ​വി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ എ​ന്ന് ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി. കെ.​എം.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ​ത്തി​ൽ ‘ന​വോ​ത്ഥാ​നം പെ​യ്തി​റ​ങ്ങി​യ രാ​ഷ്ട്രീ​യം’ എ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മു​ദാ​യ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് പു​റ​മെ കേ​ര​ളീ​യ പൊ​തു സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഇ​ന്നും വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്നും , കേ​ര​ള​പ്പി​റ​വി​ക്ക് ശേ​ഷം കൊ​ണ്ടു വ​ന്ന കോ​ഴി​ക്കോ​ട്, കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​തി​നു ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

അ​നു​സ്മ​ര​ണ പ​രി​പാ​ടി കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഹാ​ഫി​സ് സ​ൽ​മാ​ൻ, ഖി​റാ​അ​ത്ത് ന​ട​ത്തി.

ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. ബ​ഷീ​ർ കൈ​മാ​റി. അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മി​ക ക​ലാ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ‘ലൈ​ഫ് ഹോ​ളി​സ്റ്റി​ക് മെ​ന്റ​റി​ങ് പ്രോ​ഗ്രാം’ ലോ​ഗോ പ്ര​കാ​ശ​നം മു​സ്‍ലിം ലീ​ഗ് മ​ഹാ​രാ​ഷ്ട്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ബാ​ബു, ബ​ഷീ​ർ ടി.​ടി.​കെ, അ​ജ്മ​ൽ ന​ബീ​ൽ, ഫൈ​സ​ൽ കേ​ളോ​ത്ത്, ന​വാ​സ് കോ​ട്ട​ക്ക​ൽ, സി​റാ​ജ് മാ​തോ​ത്ത് മു​ജീ​ബ് ദേ​വ​ർ​കോ​വി​ൽ, ശ​ബീ​ർ മേ​മു​ണ്ട, സാ​ലി​ഹ് ഒ.​പി, ഫി​ർ​ദൗ​സ് മ​ണി​യൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​തീ​ഖ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജ്മ​ൽ തെ​ങ്ങ​ല​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - CH- Education reformer of the community - Onambilly Muhammad Faizy
Next Story