പുഴയും പരിസ്ഥിതിയും ചർച്ചചെയ്ത് ചാലിയാർ ദോഹ ദിനം
text_fieldsദോഹ: ചാലിയാർ ദോഹയുടെ എട്ടാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചർച്ച സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി വിഷയാവതരണം നടത്തി. ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം അനീസ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രകൃതി സ്നേഹവും പുഴ സംരക്ഷണവും ഓരോ വ്യക്തിയുടെയും മനസ്സിലും പ്രവൃത്തിയിലുമാണ് ഉണ്ടാവേണ്ടതെന്നും നമ്മൾ സ്വയം മാറാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാറിലേക്ക് വിഷമയമായ മാലിന്യങ്ങൾ പുറന്തള്ളിയപ്പോൾ മാവൂരിലെ ഗ്വാളിയോർ റയോൺസ് കമ്പനി അടച്ചുപൂട്ടാൻ കെ.എ. റഹ്മാൻ എന്ന പ്രകൃതി സ്നേഹി നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ചാലിയാർ ദോഹ ഉപദേശക സമിതി അംഗം സിദ്ദീഖ് വാഴക്കാട് വിശദീകരിച്ചു. പുഴ സംരക്ഷണം എന്ന വിഷയത്തിൽ കോയ കൊണ്ടോട്ടിയും 'മണൽ വാരൽ ആവശ്യകതയും പ്രതിസന്ധികളും ശാസ്ത്രീയ അടിത്തറയും' എന്ന വിഷയത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഗവേഷകയും എൻവയോൺമെന്റ് മൈക്രോ ബയോളജിയിൽ ഗവേഷക ബിരുദധാരിയുമായ ഡോ. പ്രതിഭയും ഇക്കോ ടൂറിസം എന്ന വിഷയത്തിൽ 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' പ്രതിനിധി അംബരയും സംസാരിച്ചു.
മണൽ വാരുന്നതിനുള്ള അനുമതി സർക്കാറുകൾ നൽകുന്നതിനുമുമ്പ് പ്രാദേശിക ഭൗമ ഘടനയും ശാസ്ത്രീയ പഠന നടത്തണം. തീരുമാനങ്ങൾ ആശ്രയിച്ചു ജീവിക്കുന്നവരെ ഉൾക്കൊണ്ടും അവർക്ക് വേണ്ടത്ര ബോധവത്കരണം നടത്തിയും വേണം നടപ്പിൽവരുത്തേണ്ടതെന്നും യോഗം നിർദേശിച്ചു. ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ വെച്ച് പഠന റിപ്പോർട്ട് കേരള- കേന്ദ്ര സർക്കാറുകൾക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചാലിയാർ ദോഹയുടെ എട്ടാം വാർഷിക ദിനത്തിൽ ഐ.സി.സി അശോക ഹാളിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷ പരിപാടി 'ഇന്ത്യ @ 75 അമൃതം മഹോത്സവി'ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ചർച്ച സംഗമം സംഘടിപ്പിച്ചത്. ലയിസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, ഡോ. ഷഫീഖ് താപ്പി, അഡ്വ. ജൗഹർ ബാബു, അസീസ് ചെറുവണ്ണൂർ, സാബിക്ക് എടവണ്ണ, നിയാസ് ഊർങ്ങാട്ടിരി, അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, തൗസീഫ് മലയിൽതൊടി എന്നിവർ നേതൃത്വം നൽകി. ഇല്യാസ് ചെറുവണ്ണൂർ, ബഷീർ തുവാരിക്കൽ, സജാസ് ചാലിയം, സുനിൽ കുന്നൻ, എൻ.കെ. നാസർ, എം.വി. അനസ്, അമീൻ കൊടിയത്തൂർ, ഹനീഫ ചാലിയം, ദിൽഷാദ് ഫറോക്ക് റഫീഖ് കാരാട്, വി.കെ. ഷമീർ തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ ജാബിർ ബേപ്പൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.