ചാലിയാർ ദോഹ ലോക പരിസ്ഥിതി ദിനമാചരിച്ചു
text_fieldsദോഹ: ലോകവ്യാപകമായ കൊറോണകാലത്തും ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ചാലിയാർ ദോഹ നടത്തി വരാറുള്ള പരിസ്ഥിതി ബോധവത്കരണവും വൃക്ഷതൈകൾ നടലും ഇത്തവണയും നടത്തി. ‘കോവിഡാനന്തരം പുതിയ ലോകക്രമത്തിൽ പരിസ്ഥിതി എന്തായിരിക്കണം’ വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, ഹാമിദലി വാഴക്കാട് എന്നിവർ ഓൺലൈൻ യോഗത്തിൽ സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം വായിച്ചു. വൃക്ഷതൈകൾ നടലിൻെറ ഉദ്ഘാടനം ഖത്തർ സ്വദേശിയായ പരിസ്ഥിതി സ്നേഹി മുഹമ്മദ് അൽ ഖാലിദി വൃക്ഷതൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.
ചാലിയാർ ദോഹ വനിതാ ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരവും ‘കോവിഡും പരിസ്ഥിതിയും’ വിഷയത്തിൽ പ്രസംഗമത്സരവും നടത്തി.ചീഫ് അഡ്വൈസർ വിസി മഷ്ഹൂദ് സംസാരിച്ചു. പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറോക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീൽ ചാലിയം സ്വാഗതം പറഞ്ഞു. ട്രഷറർ കേശവദാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.