ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിന് തുടക്കം
text_fieldsദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മതാർഖദീം എഡ്യൂകെയർ ഇന്റർനാഷനൽ അക്കാദമിയിൽ നടന്ന എട്ടാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന് വർണോജ്ജ്വല തുടക്കം. കോവിഡ് മാനദണ്ഡ പ്രകാരം നടത്തിയ സ്പോർട്സ് ഫെസ്റ്റ് ഘോഷയാത്രയോടെ ആരംഭിച്ചു.
ചാലിയാർ ദോഹ അംഗങ്ങളെ അൽ സദ്ദ്, അൽ വക്ര, അൽ അറബ്, അൽ റയ്യാൻ എന്നീ നാല് ടീമുകളായി തിരിച്ച് ഫുട്ബാൾ ടൂർണമെന്റും പെനാൽറ്റി ഷൂട്ട് ഔട്ടും വടംവലിയും ക്രിക്കറ്റ് ബോളിങ് മത്സരവും സംഘടിപ്പിച്ചു.
ഫുട്ബാൾ മത്സരത്തിൽ അൽ റയ്യാൻ ടീമും ഷൂട്ട് ഔട്ട് മത്സരത്തിൽ അൽ സദ്ദ് ടീമും ക്രിക്കറ്റ് ബോളിങ് മത്സരത്തിൽ അൽ അറബ് ടീമും വടംവലിയിൽ അൽസദ്ദ് ടീമും വിജയികളായി. അൽസദ്ദ് ടീം ഓവറോൾ ചാമ്പ്യന്മാരായി.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അറ്റ്ലാ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ആർ.ജെമാരായ അപ്പുണ്ണി, ഷാഫി, അഷ്ടമി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാസ് ഡ്രില്ലിന് ട്രെയിനർ വികാസ് നേതൃത്വം നൽകി.
ക്ലോസിങ് സെറിമണിയുടെയും വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന്റെയും ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ അബ്ദുറഹൂഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, ചാലിയാർ ദോഹ ഉപദേശക സമിതി അംഗം സിദ്ദീഖ് വാഴക്കാട് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, ഡോ. ഷഫീഖ് മമ്പാട്, അഡ്വ. ജൗഹർ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, സാബിക് എടവണ്ണ, നിയാസ് മൂർക്കനാട്, തൗസീഫ് കാവനൂർ, ഫൈറോസ് പോത്തുകല്ല്, അജ്മൽ അരീക്കോട്, കേശവ് ദാസ് നിലമ്പൂർ എന്നിവർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. ട്രഷറർ ജാബിർ ബേപ്പൂര് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.