ചാലിയാർ ഇക്കോ ടൂറിസം: മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ചാലിയാർ പുഴയുടെ ഇരുകരകളിലുമായി ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകൾ ചർച്ച ചെയ്യാൻ കേരള പൊതു മരാമത്ത്്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ചാലിയാർ ദോഹ ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഫറോക്ക് (പ്രസി.), സമീൽ ചാലിയം (ജന. സെക്ര.) , വി.സി. മശ്ഹൂദ് (ചീഫ് അഡ്വൈസർ) എന്നിവർ കൂടിക്കാഴ്ച നടത്തി.
ചാലിയാർ പുഴയുടെ ഇരു തീരങ്ങളിലുമായി പ്രകൃതിക്ക് കോട്ടം തട്ടാത്ത ഇക്കോ ടൂറിസം പദ്ധതിക്ക് ചാലിയാർ ദോഹ തയാറാക്കിയ ആശയങ്ങൾ മന്ത്രിക്ക് സമർപ്പിച്ചു. ചാലിയാർ ദോഹയുടെ കീഴിലുള്ള 24 പഞ്ചായത്തുകളിൽ നിന്നും സമാഹരിച്ച ആശയങ്ങൾ മൂന്ന് മേഖലകളായി തിരിച്ചാണ് അവതരിപ്പിച്ചത്. പോത്തുകല്ല് മുതൽ മമ്പാട് റെഗുലേറ്റർ കം ബ്രിഡ്ജ് വരെ ഒരു മേഖലയും മമ്പാട് റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ ഊർക്കടവ് കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് വരെ രണ്ടാമത്തെ മേഖലയും ചാലിയം, ബേപ്പൂർ വരെ മൂന്നാമത്തെ മേഖലയുമായി വിവിധ തരത്തിലുള്ള ടൂറിസം പദ്ധതികളാണ് ചാലിയാർ ദോഹയുടെ ആശയങ്ങളിലുള്ളത്. ചാലിയാറിൻെറ തീരങ്ങളിലുള്ള നിയമസഭ അംഗങ്ങളുമായും പാർലമെൻറ് അംഗങ്ങളുമായും മറ്റു ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് ബൃഹത്തായ ചാലിയാർ ടൂറിസം പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. ചാലിയാർ ദോഹ പുറത്തിറക്കിയ പുഴയോരം സുവനീർ മന്ത്രിക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.