തിരുത്തും ഇനി മെട്രാഷ് വഴി
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ മെട്രാഷ് ആപ്ലിക്കേഷനിൽ വ്യക്തിയുടെ പേര് മാറ്റുന്നതടക്കമുള്ള സേവനം ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്മെൻറുമായി സഹകരിച്ച് പേഴ്സനൽ േഡറ്റ ചെയ്ഞ്ച് സേവനമാണ് ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം നിലവിൽവന്നതോടെ, പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ നെയിം ചെയ്ഞ്ചിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാതെ തന്നെ പേരും ജനന തീയതിയിലും പുതിയ സേവനം ഉപയോഗിച്ച് മാറ്റം വരുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോം പേജിലെ റെസിഡൻസി സർവിസ് വിഭാഗത്തിൽ ചെയ്ഞ്ച് പേഴ്സനൽ ഇൻഫോ സെലക്ട് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
പിന്നീട് അപേക്ഷകൻ ക്യൂ.ഐ.ഡി നമ്പർ നൽകുകയും പേരുമാറ്റം, ജനന തീയതി മാറ്റം എന്നിവയിലൊന്ന് തിരഞ്ഞെടുത്ത് മാറ്റംവരുത്തേണ്ട വിശദാംശങ്ങൾ നൽകുകയും വേണം. മാറ്റം വരുത്തുന്നത് വ്യക്തമാക്കുന്ന കത്ത്, പഴയ പാസ്പോർട്ട് പകർപ്പ്, മാറിയതിനുശേഷം നിലവിലെ പാസ്പോർട്ട് പകർപ്പ്, വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യണം. രജിസ്േട്രഷൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, അപേക്ഷ വിജയകരമായി രജിസ്റ്റർ ചെയ്തു എന്ന് സന്ദേശം ലഭിക്കും. ഈ സേവനം ഖത്തറിനുള്ളിൽ മാത്രമായിരിക്കും ലഭ്യമാകുകയെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. മെട്രാഷിലെ ഫോളോ അപ്പ് ആപ്ലിക്കേഷനുകൾ എന്നത് ക്ലിക്ക് ചെയ്ത് അപേക്ഷെൻറ ഐ.ഡി നമ്പർ നൽകി നേരേത്ത സമർപ്പിച്ച അപേക്ഷ ട്രാക്ക് ചെയ്യാനും സ്റ്റാറ്റസ് അറിയാനും സാധിക്കും.
അപേക്ഷ സ്വീകരിച്ചതിനുശേഷം പത്രത്തിൽ പരസ്യം നൽകുന്നതിനുള്ള അംഗീകൃത ഫോറം ഇ-മെയിലിൽ ലഭിക്കും. െറസിഡൻറ് പെർമിറ്റിന് ഉപയോഗിക്കുന്ന രേഖയുടെ ഭാഷ അനുസരിച്ച് രാജ്യത്തെ അംഗീകൃത പത്രങ്ങളിൽ പേരു മാറ്റം സംബന്ധിച്ച് പരസ്യം ചെയ്യണം. അപേക്ഷ പൂർത്തിയാക്കാൻ പത്രത്തിൽ പരസ്യം പ്രസിദ്ധീകരിച്ച് 14 ദിവസത്തിനുശേഷം പരസ്യം അപേക്ഷയിൽ അറ്റാച്ച് ചെയ്യണം. ഇതിനായി അപ്ലോഡ് ന്യൂസ്പേപ്പർ മെമോ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. തിരിച്ചറിയൽ രേഖകളിൽ രജിസ്റ്റർ ചെയ്ത നാഷനാലിറ്റി അനുസരിച്ച് അപേക്ഷകന് പത്രവും ഭാഷയും തിരഞ്ഞെടുക്കാം. ഏഴ് വയസ്സിനു താഴെയുള്ള കുട്ടികളുടെ അപേക്ഷയിൽ പത്രപരസ്യം ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.