ചാർട്ടേഡ് വിമാനം; പ്രതിസന്ധി പരിഹരിക്കണമെന്ന് ഗപാഖ്
text_fieldsദോഹ: ചാർട്ടേഡ് വിമാനം ഏർപ്പാടാക്കുമ്പോൾ യാത്രാ നിരക്ക് വന്ദേ ഭാരത മിഷൻ പദ്ധതി പ്രകാരമുള്ള നിരക്കിനേക്കാൾ കൂടാൻ പാടില്ലെന്ന നിലപാട് പൊതുവെ, വിമാന കമ്പനികൾക്ക് സ്വീകാര്യമാവില്ലെന്നും അതിനാൽ നിലവിലെ സാഹചര്യത്തിൽ പ്രവാസികളുടെ യാത്രക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ് ) വിലയിരുത്തി.
ചാർട്ടേഡ് വിമാനങ്ങൾക്ക് വന്ദേ ഭാരത് മിഷൻ പദ്ധതിയേക്കാൾ താരതമ്യേന കൂടുതൽ നിരക്ക് അനുവദിക്കാം. ഇത് പ്രകാരം കമ്പനികളിൽ നിന്നും മറ്റും ടിക്കറ്റ് ലഭിക്കുന്നവർ, ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർ എന്നിവർക്ക് നാട്ടിലേക്ക് പോവാൻ സാധിക്കും. ചാർട്ടേഡ് വിമാനം വഴി കൂടുതൽ പേർക്ക് അവസരം ലഭിക്കുമ്പോൾ വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള യാത്രക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ സാധാരണ പ്രവാസികൾക്ക് യാത്ര ചെയ്യാൻ അവസരം കൂടുതൽ കിട്ടുകയാണ് ചെയ്യുക.
വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള യാത്രയിൽ സാധാരണ പ്രവാസികളെ കൂടുതൽ പരിഗണിക്കേണ്ടതുമുണ്ട്. നിലവിൽ സാധാരണ പ്രവാസികൾക്ക് വേണ്ടത്ര മുൻഗണയില്ലെന്നതും പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഈ കാര്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, നോർക്കാ സി.ഇ.ഒ എന്നിവർക്ക് നിവേദനം നൽകി. പ്രസിഡൻറ് കെ.കെ ഉസ്മാൻ , ജന സെക്രട്ടറി, ഫരീദ് തിക്കോടി, വൈസ് പ്രസിഡൻറ് അർളയിൽ അഹമ്മദ് കുട്ടി, കെ.കെ. ശങ്കരൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഗഫൂർ കോഴിക്കോട്, സി.പി ഷാനവാസ്, അൻവർ സാദത്ത്, മശ്ഹൂദ് തിരുത്തിയാട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.