ചാറ്റ് ജി.പി.ടി: പരിശീലന ക്ലാസിന് തുടക്കം
text_fieldsദോഹ: കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല എച്ച്.ആർ ആൻഡ് ട്രെയിനിങ് വിഭാഗം ദുബൈ എഡോക്സി ട്രെയിനിങ് അക്കാദമിയുമായി സഹകരിച്ചുനടത്തുന്ന ‘ബിസിനസ് റൈറ്റിങ് വിത് ചാറ്റ് ജി.പി.ടി’ ട്രെയിനിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. നേരത്തെ രജിസ്റ്റർ ചെയ്ത വിവിധ മേഖലകളിൽ ജോലി ചെയ്തുവരുന്ന 150 ഓളം ആളുകൾ ഈ പരിശീലനം ഉപയോഗപ്പെടുത്തി. ദൈനംദിന തൊഴിൽ, ബിസിനസ് മേഖലകളിൽ കമ്യൂണിക്കേഷൻ പരിപോഷിപ്പിക്കുന്ന സെഷനിൽ എഡോക്സി ട്രെയിനിങ് കൺസൽട്ടൻറ് അഷിത കോഴ്സിനെ പരിചയപ്പെടുത്തി.
ട്രെയിനർ മനീന്ദർ കൗർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ല കെ.എം.സി.സി പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹനീഫ് ഹുദവി ഖിറാഅത്ത് നടത്തി. കൺവീനർ നൗഷാദ് കാഞ്ഞായി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികൾ, സബ്കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ യാസിർ തെക്കയിൽ സ്വാഗതവും കോഴ്സ് കോഓഡിനേറ്റർ മുഹമ്മദ് റംസൽ നന്ദിയും പറഞ്ഞു. കോഴ്സ് കോഓഡിനേറ്റർ താജുദ്ദീൻ ഒഞ്ചിയം, ഫാസിൽ നടേരി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. മൂന്ന് സെഷനുകളിലായി നടക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുന്ന മുഴുവൻ പഠിതാക്കൾക്കും എഡോക്സി ട്രെയിനിങ് അക്കാദമിയുടെ സർട്ടിഫിക്കറ്റ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.