ചെക്ക് പരാതികൾ അറിയിക്കാം, ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിലൂടെ
text_fieldsദോഹ: ബാങ്ക് ചെക്കുകളുമായി ബന്ധപ്പെട്ട പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയം വെബ് സൈറ്റിൽ പ്രത്യേക സൗക്യമേർപ്പെടുത്തി. ക്യാപിറ്റൽ, അൽ റയ്യാൻ, അൽ ഷമാൽ, അൽ ജനൂബ്, ദൂഖാൻ എന്നിവിടങ്ങളിലെ സുരക്ഷാവകുപ്പുകൾ ഇത്തരത്തിൽ വെബ്സൈറ്റിലൂടെ ചെക്ക് റിപ്പോർട്ടുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കമ്പനികൾ, ബാങ്കുകൾ, വ്യക്തികൾ എന്നിവക്ക് ചെക്കുകളുമായി ബന്ധപ്പെട്ട പരാതികൾ ഈ സൗകര്യത്തിലൂടെ നൽകാനാകും. ചെക്കുകൾ മടങ്ങൽ അടക്കമുള്ള പ്രശ്നങ്ങൾ ഇത്തരത്തിൽ വെബ്സൈറ്റിലൂടെ ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
സെക്യൂരിറ്റി വകുപ്പുകളുടെ ഓഫിസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈനിലൂടെ ചെക്ക് റിപ്പോർട്ടുകൾ നൽകാനാകും. സമയവും അധ്വാനവും ഇതിലൂടെ ലാഭിക്കാനുമാകും. ചെക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുേമ്പാൾ അതുമായി ബന്ധപ്പെട്ട വിവരങ്ങളും ബന്ധപ്പെട്ട രേഖകളും ഒപ്പം നൽകണം. െചക്കിെൻറ കാലാവധി അടക്കമുള്ള വിവരങ്ങളും നൽകണം. ഇത്തരത്തിൽ നൽകുന്ന ചെക്ക് റിപ്പോർട്ടുകൾ ആഭ്യന്തരമന്ത്രാലയം വിലയിരുത്തി മെട്രാഷ് ടു ആപ്പിലൂെട പരാതിക്കാരന് റിപ്പോർട്ട് സ്വീകരിച്ച കാര്യവും തുടർനടപടികളും അറിയിക്കും. ഏതെങ്കിലും രേഖകൾ പരാതിയോടൊപ്പം ഇല്ലെങ്കിൽ ആ വിവരവും എസ്.എം.എസിലൂടെ അറിയിക്കും. നടപടികൾ പൂർത്തിയായ പരാതി ആഭ്യന്തരമന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് ൈകമാറുകയും ഇതു സംബന്ധിച്ച നിയമമനുസരിച്ചുള്ള തുടർനടപടികൾ ഉണ്ടാവുകയും ചെയ്യും. പരാതിയുമായി ബന്ധപ്പെട്ട തുടർകാര്യങ്ങൾ പരാതിക്കാരന് വെബ്സൈറ്റിലൂടെ അറിയാനുമാകും. റിപ്പോർട്ട്സ് ഡാറ്റ, ചെക്ക് ഡാറ്റ, കംൈപ്ലനൻസ് ഡാറ്റ എന്നീ വിൻഡോകൾ വഴിയാണിത്. ബാങ്ക് ചെക്കുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കുറ്റമറ്റ നടപടികൾ അധികൃതർ സ്വീകരിക്കുന്നത്.
ചെക്ക് മടങ്ങുന്നത് തടയുന്നതിെൻറ ഭാഗമായി ഇലക്േട്രാണിക് ചെക്കുകൾ പരിഗണനയിലാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) ഈയടുത്ത് അറിയിച്ചിരുന്നു.ഔദ്യോഗിക അതോറിറ്റികളുമായി സഹകരിച്ച് കടലാസ് ചെക്കുകൾക്ക് പകരമായി ഇലക്േട്രാണിക് ചെക്കുകൾ വികസിപ്പിക്കുന്നത് പരിഗണയിലാണ്. സാങ്കേതിക, ധനകാര്യ കാരണങ്ങളാൽ ചെക്ക് മടങ്ങുന്ന കേസുകൾ കുറച്ച് കൊണ്ടുവരുകയാണ് ലക്ഷ്യം.
ചെക്കുകൾ മടങ്ങുന്ന സംഭവങ്ങൾ ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്കാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും കൊണ്ടുപോകുന്നത്. ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ അത്തരം ഉപഭോക്താക്കളെ കുറിച്ചും നേരത്തേ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബാങ്കുകൾക്ക് അന്വേഷണം നടത്താൻ ഖത്തർ സെൻട്രൽ ബാങ്ക് ഈയടുത്ത് അനുമതി നൽകിയിരുന്നു. ഖത്തർ െക്രഡിറ്റ് ബ്യൂറോ വഴി മടങ്ങിയ ചെക്കുകളെ കുറിച്ച് അന്വേഷണം നടത്താൻ സാധിക്കുന്ന പുതിയ കേന്ദ്ര സംവിധാനവും ഉദ്ഘാടനം ചെയ്തിരുന്നു.
ഉപഭോക്താവിെൻറ മുഴുവൻ ബാങ്കുകളുടെയും ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലുൾപ്പെടും.രാജ്യത്ത് പ്രവർത്തിക്കുന്ന ഏത് ബാങ്കിൽ നിന്നാണെങ്കിലും ഒരു കമ്പനിയുടെയോ വ്യക്തിയുടെയോ ഒരു ചെക്ക് മടങ്ങിയാൽപോലും ഖത്തർ െക്രഡിറ്റ് ബ്യൂറോ പുറത്തിറക്കുന്ന റിപ്പോർട്ടിൽ ഇതിെൻറ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. മടങ്ങിയ ചെക്കിെൻറ തുക നിശ്ചിത സമയത്തിനകം കെട്ടിവെച്ച് തീർപ്പാക്കിയാൽ മാത്രമേ ഉപഭോക്താവിന് പുതിയ ചെക്ക് ബുക്ക് അനുവദിക്കേണ്ടതുള്ളൂ.
ഇതിനു ശേഷമേ റിപ്പോർട്ടിൽ നിന്നും പേര് നീക്കം ചെയ്യേണ്ടതുള്ളൂ. ചെക്ക് മടങ്ങിയതിന് തൊട്ടടുത്ത ദിവസമോ രണ്ട് പ്രവൃത്തിദിവസത്തിനുള്ളിലോ ഉപഭോക്താക്കളുടെ വിവരങ്ങൾ ഖത്തർ െക്രഡിറ്റ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യപ്പെടണം. മതിയായ പണമില്ലെങ്കിലോ ഒപ്പിലുള്ള വ്യത്യാസം കാരണത്താലോ മറ്റു കാരണങ്ങളാലോ ചെക്ക് മടങ്ങിയാലും റിപ്പോർട്ടിൽ വിവരങ്ങൾ പുതുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.