ചെക്ക് മടങ്ങൽ : ഖത്തറിൽ ബാങ്കുകൾക്ക് അന്വേഷണം നടത്താൻ പുതുസംവിധാനം
text_fieldsദോഹ: ചെക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കുറിച്ചും നേരത്തേ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബാങ്കുകൾക്ക് അന്വേഷണം നടത്താൻ ഖത്തർ സെൻട്രൽ ബാങ്കിെൻറ അനുമതി.
ഉപഭോക്താവിന് പുതിയ ചെക്ക്ബുക്കുകൾ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബാങ്കുകൾക്ക് പുതിയ നിർദേശം സഹായകമാകും.
ഖത്തർ െക്രഡിറ്റ് ബ്യൂറോ വഴി മടങ്ങിയ ചെക്കുകളെ കുറിച്ച് അന്വേഷണം നടത്താൻ സാധിക്കുന്ന പുതിയ കേന്ദ്ര സംവിധാനം ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽ ഥാനി ഉദ്ഘാടനം ചെയ്തു.
ഉപഭോക്താവിെൻറ മുഴുവൻ ബാങ്കുകളുടെയും ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലുൾപ്പെടും.
ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ പ്രകാരം, രാജ്യത്ത് പ്രവർത്തിക്കുന്ന ഏത് ബാങ്കിൽ നിന്നാണെങ്കിലും ഒരു കമ്പനിയുടെയോ വ്യക്തിയുടെയോ ഒരു ചെക്ക് മടങ്ങിയാൽ പോലും ഖത്തർ െക്രഡിറ്റ് ബ്യൂറോ പുറത്തിറക്കുന്ന റിപ്പോർട്ടിൽ ഇതിെൻറ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.
മടങ്ങിയ ചെക്കിെൻറ തുക നിശ്ചിത സമയത്തിനകം കെട്ടിവെച്ച് തീർപ്പാക്കിയാൽ മാത്രമേ ഉപഭോക്താവിന് പുതിയ ചെക്ക്ബുക്ക് അനുവദിക്കേണ്ടതുള്ളൂവെന്നും റിപ്പോർട്ടിൽ നിന്നും പേര് നീക്കംചെയ്യേണ്ടതുള്ളൂവെന്നും ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ചെക്ക് മടങ്ങിയതിന് തൊട്ടടുത്ത ദിവസമോ രണ്ട് പ്രവൃത്തിദിവസത്തിനുള്ളിലോ ഉപഭോക്താക്കളുടെ വിവരങ്ങൾ ഖത്തർ െക്രഡിറ്റ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യപ്പെടണമെന്നും ബാങ്കുകൾക്ക് ഖത്തർ സെൻട്രൽ ബാങ്കിെൻറ നിർദേശമുണ്ട്.
മതിയായ പണമില്ലെങ്കിലോ ഒപ്പിലുള്ള വ്യത്യാസം കാരണത്താലോ മറ്റു കാരണങ്ങളാലോ ചെക്ക് മടങ്ങിയാലും റിപ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.