ചെർക്കളം അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു
text_fieldsചെർക്കളം അബ്ദുല്ല അനുസ്മരണത്തിൽ അഡ്വ. പി.ഇ. സജൽ സംസാരിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ മന്ത്രി മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണ സമ്മേളനം നടന്നു. തുമാമയിലെ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അനുസ്മരണ പ്രഭാഷണം നടത്തി.
എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: പി.ഇ സജൽ മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക്ക അധ്യക്ഷതവഹിച്ചു.
എസ്.എ.എം. ബഷീർ, അലി ചേരൂർ, സമീർ ഉടുമ്പുംതല, നാസർ കൈതക്കാട്, ഷാനിഫ് പൈക്ക, കെ.ബി. ബായാർ, കെ.സി. സാദിഖ്, ഹാരിസ് എരിയാൽ, റസാഖ് കളേറ്റി, സലാം ഹബീബി, ഷഫീക് ചെങ്കളം, റഷീദ് ചെർക്കളം, അബ്ദുൽ റഹ്മാൻ എരിയാൽ, ജാസിം മസ്കം, ജമാൽ പൈക്ക, നിസാം, നൂറുദ്ദീൻ, ഷഹീർ, മൻസൂർ പുണ്ടൂർ, അബ്ദുൽ കാദർ, അസ്കർ മഞ്ഞംപാറ, ഫൈസൽ ഫില്ലി, റിയാസ് മാന്യ, ഇ.കെ. റഹ്മാൻ, യൂസഫ് മർപ്പനാട്ക എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എച്ച്. മഹമൂദ് സ്വാഗതവും സെക്രട്ടറി ഖലീൽ ബേർക്ക നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.