1921െൻറ വീരസ്മരണയിൽ ചെറുവാടി സ്മൃതി
text_fieldsദോഹ: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ ചെറുവാടി എന്ന നാടിെൻറ പങ്കിനെ സ്മരിച്ച് ഖത്തറിൽ നാട്ടുകാരുടെ ഒത്തുചേരൽ. 1921ൽ ചെറുവാടിയിൽ നടന്ന സമരത്തിൽ കട്ടയാട്ട് ഉണ്ണിമോയിൻകുട്ടി അധികാരിയും 63 വീര പുത്രന്മാരും പടപൊരുതി രക്തസാക്ഷ്യം വരിച്ചതിെൻറ നൂറ്റാണ്ട് പൂർത്തിയാവുന്ന വേളയിലായിരുന്നു ഖത്തർ ചെറുവാടി വെൽഫെയർ അസോസിയേഷൻ ശഹാനിയയിലെ ഉമ്മുലഘ്ബിൽ സംഗമം സംഘടിപ്പിച്ചത്. 'ചെറുവാടി സ്മൃതി' വീരസ്മരണയിൽ ഒരു ഒത്തുകൂടൽ എന്ന് നാമകരണം ചെയ്ത സംഗമത്തിൽ പ്രഫ. എം.എ. അജ്മൽ മുഈൻ നാടിെൻറ സമരപാരമ്പര്യം അനുസ്മരിച്ചു. ചെറുവാടി പടച്ചിന്ത് എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
ചെറുവാടി വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ഇ.എൻ. അബ്ദുൽ ഗഫാർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പാലിയേറ്റിവ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ പ്രസിഡൻറ് നൗഫൽ കട്ടയാട്ട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ സിദ്ദീഖ് പുറായിൽ, സലാഹുദ്ദീൻ കെ.പി, ബഷീർ തുവ്വാരിക്കൽ, സലിം തോലേങ്ങൽ, സുബൈർ മൗലവി തുടങ്ങിയവർ സംസാരിച്ചു. വീരസ്മരണ, കൊളാഷ് പ്രദർശനം, കലാകായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖും ട്രഷറർ അസീസ് പുറായിലും നേതൃത്വം നൽകി. ഭാരവാഹികളായ മണി കൊന്നാലത്ത്, യാസർ അഹമ്മദ്, ശിഹാബ് കൊന്നാലത്ത്, ഉമർ സാദിഖ്, ഷെരീഫ് പോറ്റമ്മൽ, ഷഹാന ഇല്യാസ്, സിലി അഷ്റഫ്, മുഹ്താജ്, കുട്ടിഹസൻ കെ.വി, അജ്മൽ, ആസിഫ് എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.