ആത്മവിശ്വാസത്തോടെ കുട്ടികളെ വരവേൽക്കാം
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾക്കിടെ വീണ്ടുമൊരു അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്കൂളുകൾ. 2021-22 അധ്യയന വർഷത്തിന് ആഗസ്റ്റ് 29ന് തുടക്കമാവും. ഇതുസംബന്ധിച്ച് ഒരാഴ്ച മുമ്പ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിരുന്നു. 50 ശതമാനം ഹാജറിൽ ഓൺലൈൻ, ഓഫ്ലൈൻ ആയി കഴിഞ്ഞ വർഷത്തെ അതേ മാതൃകയിൽ തന്നെയാവും ഇക്കുറിയും കിൻറർഗാർട്ടൻ, പ്രൈമറിതലം മുതൽ സീനിയർതലം വരെയുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുക.
കോവിഡിനിടയിലും മുൻ വർഷത്തേക്കാൾ ആത്മവിശ്വാസത്തിലാണ് മാനേജ്മെൻറുകളും സ്കൂൾ അധ്യാപകരും. 12ന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ സജീവമായതും കുട്ടികളും അധ്യാപകരും ഉൾപ്പെടെ 80 ശതമാനത്തിന് മുകളിൽ ആളുകൾ വാക്സിൻ സ്വീകരിച്ചതും തയാറെടുപ്പുകൾ സുഗമമാക്കി. ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുട്ടികൾക്ക് വേണ്ട മുൻകരുതലുകൾ സംബന്ധിച്ച നിർദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തി. കോവിഡ് സാഹചര്യത്തിൽ കുട്ടികൾ സ്കൂളുകളിലേക്ക് തിരികെയെത്തുേമ്പാൾ അവർക്ക് മാനസികമായ കരുത്തും ആത്മവിശ്വാസവും നൽകാൻ അധ്യാപകരും രക്ഷിതാക്കളും ഉൗന്നൽനൽകേണ്ട കാര്യങ്ങളാണ് വിവരിക്കുന്നത്.
•ക്ലാസ്റൂമിലേക്ക് പോകുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ആത്മവിശ്വാസം നൽകുന്ന വാക്കുകൾ സംസാരിക്കുക. അവരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും ചെവികൊടുക്കുകയും പരിഹാരങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുക.
•കോവിഡ് മഹാമാരി സംബന്ധിച്ച വാർത്തകളുടെ ലോകത്തുനിന്നാണ് കുട്ടികളുടെ വരവ്. ആരോഗ്യസുരക്ഷ സംബന്ധിച്ച് കുട്ടികൾക്ക് ആശങ്കകൾ ഏറെയുണ്ടാവും. സ്കൂളിലെ മുതിർന്ന കുട്ടികൾക്ക് മാത്രമാണ് നിലവിൽ വാക്സിൻ ലഭ്യമായത്. കോവിഡ് മുൻകരുതൽ എന്ന നിലയിൽ പാലിക്കേണ്ട സുരക്ഷസംബന്ധിയായ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തണം. ഫേസ് മാസ്ക് ധരിക്കുക, കൂട്ടുകാരുമായി കൂടിക്കലരാതെ സാമൂഹിക അകലം പാലിക്കേണ്ടതിൻെറ ആവശ്യം, കൈകൾ ശുചിയായി സുക്ഷിക്കേണ്ടതിൻെറ പ്രാധാന്യം എന്നിവ കുട്ടികളെ ബോധ്യപ്പെടുത്തുക.
•അവധിക്കാലത്തിൻെറ ആലസ്യം അവസാനിപ്പിച്ചാണ് മക്കൾ സ്കൂളിലേക്ക് തിരികെയെത്തുന്നത്. സ്കൂൾ കാലങ്ങളിലെ ദിനചര്യകൾ നേരത്തെ പാലിക്കാൻ പഠിപ്പിക്കുക. ഉറക്കം, ഭക്ഷണം എന്നീ കാര്യങ്ങളിൽ നിഷ്ഠ ശീലിപ്പിക്കുക. ഗൃഹപാഠം, കളിസമയം എന്നിവ ആസൂത്രണം ചെയ്യുന്നത് സ്കൂളിലേക്ക് ഉത്സാഹത്തോടെ വരാൻ കുട്ടികളെ സജ്ജമാക്കുന്നു.
•മാതാപിതാക്കൾ അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കുക. അത് നിങ്ങളുടെ കുട്ടികളിൽനിന്ന് ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.