ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾ ഹാജരാകേണ്ട
text_fieldsദോഹ: സെപ്തംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയ സാഹചര്യത്തിൽ സ്കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തേണ്ട. ഇവർക്ക് ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം.
വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർക്കാണ് സ്കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനോട് കൂടി അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സ്കൂളിൽ ഹാജരാക്കിയാൽ മാത്രമേ മന്ത്രാലയം നൽകിയ ഇളവ് ലഭിക്കുകയുള്ളൂ. പ്രധാന പരീക്ഷകൾക്കായി ഇവർ സ്കൂളിൽ നേരിട്ടെത്തുകയും വേണം.
മെഡിക്കൽ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ട വിധം:
1. മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടൽ വഴി:
മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള എളുപ്പമാർഗം മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടലിൽനിന്നും ഡൗൺലോഡ് ചെയ്യുന്നതാണ്. ഹമദ് മെഡിക്കൽ കോർപറേഷെൻറയോ പി.എച്ച്.സി.സിയുടെയോ ഹെൽത്ത് കാർഡുള്ള എല്ലാ രോഗികൾക്കും പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റ് സ്വയമേവ ലഭ്യമാകും. പേഷ്യൻറ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ സർട്ടിഫിക്കറ്റിനായി ഉടൻ രെജിസ്റ്റർ ചെയ്യണം. രെജിസ്േട്രഷൻ നടപടികൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും.
2. ഒൺലൈൻ അപേക്ഷാ ഫോം വഴി:
ഖത്തർ ഹെൽത്ത് കാർഡുള്ളവർക്കും എച്ച്.എം.സിയിൽ നിന്നോ പി.എച്ച്.സി.സിയിൽനിന്നോ ചികിത്സ ലഭിച്ചവർക്കും ഒൺലൈൻ അപേക്ഷ ഫോം വഴി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. നടപടികൾ പൂർത്തിയാക്കി ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ഇ–മെയിൽ വഴി അപേക്ഷകന് ലഭിക്കും.
3. പി.എച്ച്.സി.സി വെബ്സൈറ്റ് വഴി:
ഹെൽത്ത് കാർഡുള്ള, രെജിസ്റ്റർ ചെയ്ത എല്ലാ രോഗികൾക്കും പി.എച്ച്.സി.സിയുടെ വെബ്സൈറ്റിൽനിന്നുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.
4. പി.എച്ച്.സി.സി ഹെൽത്ത് സെൻറർ വഴി:
ഖത്തർ ഹെൽത്ത് കാർഡുള്ള എന്നാൽ പി.എച്ച്.സി.സിയുടെയോ എച്ച്.എം.സിയുടെയോ ചികിത്സാ സൗകര്യം ലഭിച്ചിട്ടില്ലാത്ത മാറാരോഗമുള്ള വിദ്യാർഥികൾ അവരുടെ ഹെൽത്ത് സെൻററിൽനിന്ന് അപ്പോയിൻറ്മെൻറ് എടുക്കുകയും േക്രാണിക് കണ്ടീഷൻ റെക്കോർഡ് ചെയ്യുകയും വേണം. രോഗികൾക്ക് ഈ സർട്ടിഫിക്കറ്റിനായി ഹെൽത്ത് സെൻററിൽ കൂടിക്കാഴ്ച നടത്തി അപേക്ഷിക്കാം.
5. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെത്തി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സ്വകാര്യ കേന്ദ്രങ്ങളിൽ ഇതിന് നിശ്ചിത ഫീസ് നൽകേണ്ടി വരും.
സ്കൂൾ മെഡിക്കൽ എക്സംപ്ഷൻ സർട്ടഫിക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് എച്ച് എം സി കസ്റ്റമർ സർവീസ് വിഭാഗമായ നസ്മഅകുമായോ 16060 നമ്പറിലോ പി.എച്ച്.സി.സി കസ്റ്റമർ കെയർ വിഭാഗമായ ഹയ്യാകുമായോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.