ചാച്ചാജി സ്മരണയിൽ ഇന്ത്യൻ സ്കൂളുകളിൽ ശിശുദിനാഘോഷങ്ങൾ
text_fieldsദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജീവിതവും സന്ദേശവും കുട്ടികൾക്ക് പരിചയപ്പെടുത്തിയായിരുന്നു ശിശുദിനാഘോഷം.
വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം, പെയിൻറിങ്, ബുക്ലെറ്റ് ഡിസൈൻ, പെൻസിൽ ഡ്രോയിങ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
നെഹ്റുവിെൻറയും സ്വാതന്ത്ര്യസമര സേനാനികളുടെയും ജീവിതവും ത്യാഗവും പരിചയപ്പെടുത്തുന്ന വിഡിയോ പ്രദർശനവും വിവരണവും നൽകി. അധ്യാപകരും വേഷവിധാനങ്ങളോടെ പങ്കാളികളായി. വിവിധ പരിപാടികളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. പ്രിൻസിപ്പൽ ഹമീദ ഖാദർ വിദ്യാർഥികൾക്ക് സന്ദേശം കൈമാറി. അധ്യാപകരായ വിജയ ഷർമിള, ഷൈനി സുരേഷ്, രശ്മി അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
നോബിൾ ഇൻറർനാഷനൽ സ്കൂൾ
ദോഹ: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ െനഹ്റുവിെൻറ ജീവിതവും ദർശനവും പുതുതലമുറയിലേക്ക് പകർന്നുനൽകി നോബിൾ ഇൻറർനാഷനൽ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ ശിഹാബുദ്ധീൻ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തും നിരവധി വർഷം ജയിൽവാസം അനുഭവിച്ചും ആധുനിക ഇന്ത്യക്ക് അടിത്തറ ഒരുക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പണ്ഡിറ്റ് നെഹ്റുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ (സി.സി.എ) റോബിൻ കെ ജോസ്, സ്കൂൾ വൈസ്പ്രൻസിപ്പൽ (അക്കാദമിക്) ജയ്മോൻ ജോയ് എന്നിവർ ശിശുദിന സന്ദേശം കൈമാറി.
ദേശഭക്തി ഗാനങ്ങൾ, ദേശീയോദ്ഗ്രഥന നൃത്തങ്ങൾ, ലഘു പ്രസംഗം, കവിത പാരായണം തുടങ്ങി വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ശിശുദിനാഘോഷത്തെ സമ്പന്നമാക്കി. സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ അസ്മ റോഷൻ, ഹാജറ ബാനു, സി.സി.എ കോഒാഡിനേറ്റർ മുഹമ്മദ് ഹസൻ, ലാൽ കുമാർ, മുത്തുലക്ഷ്മി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
നോബിൾ ഹെഡ് ഓഫ് സെക്ഷൻ നിസാർ കെ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.