Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുട്ടികളുടെ ലോകദിനം:...

കുട്ടികളുടെ ലോകദിനം: കുട്ടിച്ചിത്രങ്ങളുമായി കതാറ സ്​റ്റാമ്പുകൾ

text_fields
bookmark_border
കുട്ടികളുടെ ലോകദിനം: കുട്ടിച്ചിത്രങ്ങളുമായി കതാറ സ്​റ്റാമ്പുകൾ
cancel
camera_alt

കുട്ടികളുടെ ലോകദിനവുമായി ബന്ധപ്പെട്ട്​ കതാറ പുറത്തിറക്കിയ സ്​റ്റാമ്പുകൾ

ദോഹ: ​കുട്ടികളുടെ ലോകദിനവുമായി ബന്ധ​െപ്പട്ട്​ കതാറ കൾചറൽ വില്ലേജ്​ ഫൗണ്ടേഷൻ പ്രത്യേക സ്​റ്റാമ്പുകൾ തയാറാക്കി. ഇവയുടെ പ്രകാശനം ഞായറാഴ്ച​ നടക്കു​ം. കതാറ ബിൽഡിങ്​ നമ്പർ 32ൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ഖത്തർ ഫിലറ്റെലക്​ ക്ലബി െൻറയും ഖത്തർ പോസ്​റ്റി െൻറയും അധികൃതർ പ​ങ്കെടുക്കും. മാസങ്ങൾക്കു​മുമ്പ്​ കതാറയും ഖത്തർ പോസ്​റ്റും സഹകരിച്ച്​ നടത്തിയ പെയിൻറിങ്​ മത്സരത്തിൽനിന്ന്​ തിരഞ്ഞെടുത്ത ചിത്രങ്ങളാണ്​ സ്​റ്റാമ്പുകളിൽ ആലേഖനം ചെയ്​തിരിക്കുന്നത്​. മത്സരത്തിൽ 390 കുട്ടികളാണ്​ പ​ങ്കെടുത്തത്​. ആകെ 572 പെയിൻറിങ്ങുകളിൽ നിന്നാണ്​ സ്​റ്റാമ്പുകൾക്കായുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്​. ഇന്ത്യ, ഈജിപ്​ത്​, ഖത്തർ, സിറിയ, പാകിസ്​താൻ, യു.എസ്​.എ, കാനഡ, ജപ്പാൻ, ഇറ്റലി, തുർക്കി, ബ്രിട്ടൻ, ഇന്തോനേഷ്യ, കസാഖ്​സ്​താൻ, സുഡാൻ രാജ്യങ്ങളിൽനിന്നുള്ള നാലുമുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ്​ മത്സരത്തിൽ പ​ങ്കെടുത്തത്​. നൂറുകണക്കിന്​ ചിത്രങ്ങളിൽനിന്ന്​ ആറെണ്ണമാണ്​ സ്​റ്റാമ്പിനായി തിരഞ്ഞെടുത്ത്​. വിജയികൾക്ക്​ 2500 റിയാൽ വീതമാണ്​ സമ്മാനമായി നൽകുക.

സ്​റ്റാമ്പ്​ സംബന്ധമായ കാര്യങ്ങൾക്കായുള്ള ഖത്തർ ഫിലറ്റെലക്​ ക്ലബാണ്​ നടപടികൾക്ക്​ നേതൃത്വം നൽകുന്നത്​. 1995ലാണ്​ ക്ലബിന്​​ ഔദ്യോഗിക അംഗീകാരം ലഭിച്ചത്​. ഈ രംഗത്തുള്ള 300 പേർ ക്ലബിൽ അംഗങ്ങളാണ്​. കതാറയിലെ അറബ്​ പോസ്​റ്റൽ സ്​റ്റാമ്പ്​സ്​ മ്യൂസിയത്തിൻെറ ശേഖരത്തിലെ പുതിയ മുതൽക്കൂട്ടായിരിക്കും പുതിയ സ്​റ്റാമ്പുകൾ. അറബ്​ സംസ്​കാരത്തിൻെറ തലസ്ഥാനമായ ദോഹയിലെ സാംസ്​കാരിക പരിപാടികൾക്കുവേണ്ടി 2010ലാണ്​ ഈ മ്യൂസിയം സ്ഥാപിച്ചത്​.

സ്​റ്റാമ്പുകൾ: വിജയികൾ ഇവർ

ഖത്തരി സ്വദേശിയായ ഒമ്പതു വയസ്സുകാരി നജ്​ല അൽദിർഹം, ഫ്രാൻസിൽ നിന്നുള്ള 11കാരി ഇഹം ബുഗൻമി, ഖത്തരിയായ 13കാരൻ അബ്​ദുല്ല യൂസഫ്​ അൽ മുല്ല, ഇന്ത്യക്കാരിയായ 14കാരി സിംറ ഷംഷാദ്​ എന്നിവരുടെ ചിത്രങ്ങളാണ്​ സ്​റ്റാമ്പുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന്​ കതാറ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Children's Day
Next Story