പെയ്തൊഴിയാതെ ചിത്രവര്‍ഷങ്ങള്‍
text_fieldsദോഹ: അതങ്ങിനെ തന്നെയായിരുന്നു. അനുഗ്രഹീത ഗായികയുടെ സംഗീത ജീവിതത്തിെൻറ 39 വർഷങ്ങൾ ചാറ്റൽ മഴയായും പെരുമഴയായും പിന്നെ തെളിനീരായും ഒഴുകിപ്പരന്നു. ആസ്വാദകർക്ക് മതിയായില്ല, പാടിയവർക്കും. രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ച മലയാളത്തിെൻറ വാനമ്പാടി കെ.എസ് ചിത്രയുടെ ഇത്രയും കാലത്തെ സംഗീതവർഷങ്ങളാണ് നാല് മണിക്കൂറിൽ പെയ്തത്. ഒഴുകിയെത്തിയ ആസ്വാദകരുടെ മനസിൽ ഇപ്പോഴും ആ മഴ തോർന്നിട്ടില്ല, ഹൃദയത്തിലെവിടെയോ ഇപ്പോഴും കാത്തുകിടക്കുന്നു. വെറുതെയല്ല, ഇത്തരമൊരു സംഗീത വിരുന്നിന് ‘ചിത്രവർഷങ്ങൾ’ എന്ന് വിളിപ്പേരിട്ടതെന്ന് ഇപ്പോൾ എല്ലാവരും മനസിലാക്കുന്നു. പെയ്തുകൊണ്ടിരിക്കുന്ന മഴക്കും ‘വർഷം’ എന്നാണല്ലോ പേര്... പ്രവാസിമലയാളികളുടെ സാംസ്കാരിക സാമൂഹിക പ്രതിനിധാനമായ ‘ഗൾഫ്മാധ്യമം’ ഒരുക്കിയ ചിത്രവർഷങ്ങൾ സംഗീതവിരുന്നിലാണ് ഖത്തറിെൻറ പൊള്ളുന്ന ചൂടിനെ കെ.എസ് ചിത്ര തെൻറ മധുരശബ് ദത്താൽ കുളിർപ്പിച്ചത്.
ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ മനോഹരമായ േവദിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴ്മണിയോടെയാണ് പരിപാടി തുടങ്ങിയത്. ഖത്തർ സാംസ്കാരിക–കായിക മന്ത്രാലയം പ്രിൻറിങ് ആൻറ് പബ്ലിക്കേഷൻ ഡയറക്ടർ ഹമദ് സക്കീബ ഉദ്ഘാടനം ചെയ്തു.ചടങ്ങിന് മുേമ്പ തന്നെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. വ്യാഴാഴ്ച തന്നെ പ്രവേശനടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നെങ്കിലും നൂറുകണക്കിനാളുകളാണ് വീണ്ടും അന്വേഷണങ്ങളുമായി എത്തിയത്. ന ടനും ഗായകനുമായ മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, നിഷാദ്, ജ്യോത്സ്ന, ശ്രേയക്കുട്ടി, കണ്ണൂർ ഷരീഫ്, രൂപ തുടങ്ങിയവർ മധുരശബ്ദത്താൽ ആസ്വാദകരെ കൈയിലെടുത്തു. മലബാർ ഗോൾഡ് ആൻറ് ഡ യമണ്ട്സ് ആയിരുന്നു പരിപാടിയുടെ മുഖ്യപ്രായോജകർ. മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഡബിൾ ഹോഴ്സ് എന്നിവരായിരുന്നു സഹപ്രായോജകർ. ‘ഗൾഫ്മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ജനറൽ മാനേജർ മാർക്കറ്റിങ് കെ. മുഹമ്മദ് റഫീഖ് എന്നിവർ കെ.എസ് ചിത്രയെ ആദരിച്ചു.
മലബാര്‍ ഗോള്‍ഡ് എം.ഡി (ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ്) ഷംലാല്‍ അഹമ്മദ് കെ.എസ്. ചിത്രക്ക് ഉപഹാരം നല്കി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ദ് ദ്വിവേദി മുഖ്യാതിഥിയായിരുന്നു.പി ഭാസ്കരന്റെ 'പുലർകാല സന്ധ്യയിൽ' എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തോടെ വേദിയിൽ തന്റെ സ്വരമാധുരി മീട്ടിത്തുടങ്ങിയ ചിത്ര 40ൽ അധികം ഗാനങ്ങൾ ആണ് പാടിയത്. ചിത്രവർഷങ്ങളുടെ ആസൂത്രണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.