ചെങ്ങന്നൂർ: ആർ.എസ്.എസ് വോട്ട് വേണ്ട –രാജ്േമാഹൻ ഉണ്ണിത്താൻ
text_fieldsദോഹ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആർ.എസ്.എസ് വോട്ടുകൾ വേണ്ടെന്ന് കോൺഗ്രസ് വക്താവ് രാജ്േമാഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇൗ വോട്ട് വേണമെന്ന് സി.പി.െഎ പറയുേമ്പാൾ സ്വീകരിക്കുമെന്നാണ് സി.പി.എം പറയുന്നത്. ഇത്തരത്തിൽ കള്ളനും പൊലീസും കളിക്കാതെ ആർ.എസ്.എസ് വോട്ടുകൾ വേണ്ടെന്ന് ഉറപ്പിച്ചുപറയാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം ദോഹയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൻകാസ് കൊല്ലം ജില്ലാകമ്മിറ്റി കൺവൻഷനിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പരമ്പരാഗത കോൺഗ്രസ് സീറ്റാണ് ചെങ്ങന്നൂർ.
തെരഞ്ഞെടുപ്പ് അടുത്തതോടെ മറ്റ് പാർട്ടികൾ അവിടെ പണം ഒഴുക്കുകയാണ്. മൂന്നാം സ്ഥാനത്ത് എത്തുന്ന ബി.ജെ.പിക്ക് ഇത്തവണ വോട്ടുകൾ പകുതിയായി കുറയുമെന്ന കാര്യത്തിൽ സംശയമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാറിെൻറ ഭരണത്തിെൻറ വിലയിരുത്തൽ ആണെങ്കിൽ അവിടെ എൽ.ഡി.എഫ് സ്ഥനാർഥിയായ സജി ചെറിയാന് കെട്ടിവച്ച കാശ് പോകുമെന്ന് പ്രസ്താവന നടത്തിയത് വി.എസ് ആണ്.
എന്നാൽ ഇത് പത്രങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തായപ്പോൾ താൻ അങ്ങിനെ പ്രസ്താവന ഇറക്കിയിട്ടില്ലെന്ന് പറഞ്ഞ് കേസിന് പോവുകയാണ് വി.എസ്. എങ്ങിനെ ആയാലും താൻ പറഞ്ഞ കാര്യങ്ങൾക്ക് കൂടുതൽ പ്രചാരണം ഉണ്ടാക്കുകയാണ് വി.എസ് ചെയ്യുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറും. ജനകീയനായ കർണാടക മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ് ബി.ജെ.പി. ഇതിനാലാണ് ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രിക്കെതിരെ ഒരു മുഖ്യമന്ത്രിക്ക് മാനനഷ്ടക്കേസ് കൊടുക്കേണ്ടി വന്നത്.
കേവലം 31 ശതമാനം പേരുടെ വോട്ടുമാത്രം നേടിയാണ് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയത്. ഭരണഘടന പൗരൻമാർക്ക് നൽകുന്ന അവകാശങ്ങളെല്ലാം ഇല്ലാതാക്കുകയാണ് ബി.ജെ.പി സർക്കാർ. മതേതരത്വം എന്ന ഭരണഘടനാ തത്വം തന്നെ എടുത്തുകളയണമെന്നാണ് ബി.ജെ.പി ജനപ്രതിനിധികൾ തന്നെ പറയുന്നത്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മതത്തിെൻറ പേരിൽ മാറ്റിനിർത്തുകയാണ്. കേന്ദ്രഭരണം മൂലം കുത്തകകൾക്ക് മാത്രമാണ് നേട്ടമുണ്ടായത്. ഇടതുപക്ഷത്തിന് ബി.ജെ.പിയെ തളക്കാനാകില്ല. അത് കോൺഗ്രസിന് മാത്രമേ കഴിയൂ.
എന്നാൽ കർണാടകയിൽ ഒരു ജയസാധ്യതയുമില്ലാഞ്ഞിട്ടും സി.പി.എം 27 സീറ്റിൽ മൽസരിക്കുകയാണ്. എന്നാൽ സി.പി.െഎ മാതൃകാനിലപാടുസ്വീകരിച്ച് മതേതര ചേരിക്കൊപ്പം നിൽക്കുകയാണ്. കേരളത്തിലെ പിണറായി സർക്കാർ ആർ.എസ്.എസ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത്. വർഗീയ വിഷം ചീറ്റുന്ന ശശികലയെ പോലുള്ളവർക്കെതിരെ പിണറായി നടപടിയെടുക്കുന്നില്ല. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്നത് കേരളത്തിൽ സി.പി.എം മാത്രം ഉന്നയിക്കുന്ന ആരോപണമാണ്.
രാജ്യത്തിെൻറ എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്ന നയസമീപനമാണ് കോൺഗ്രസ് എക്കാലത്തും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് കൊല്ലം ജില്ലാകമ്മിറ്റി പ്രസിഡൻറ് പ്രദീപ് പിള്ള, സെക്രട്ടറി ജിമ്മി കാവനാൽ, സെൻട്രൽ കമ്മിറ്റി വെൽഫെയർ സെക്രട്ടറി അബ്ദുൽ റസാഖ്, ട്രഷറർ ഷാജി എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.