Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ഐ.​സി ഡി​സൈ​ൻ...

സി.​ഐ.​സി ഡി​സൈ​ൻ വ​ർ​ക്ക്ഷോ​പ്

text_fields
bookmark_border
CIC Design Workshop
cancel
camera_alt

സി.​ഐ.​സി മീ​ഡി​യ വി​ങ് സം​ഘ​ടി​പ്പി​ച്ച ഡി​സൈ​ൻ ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഖ​ത്ത​ർ മീ​ഡി​യ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സൈ​ൻ വ​ർ​ക്​​ഷോ​പ് സം​ഘ​ടി​പ്പി​ച്ചു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കു​ള്ള സ്വാ​ധീ​നം ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ത്യ​വും ഫ​ല​പ്ര​ദ​വു​മാ​യി ഇ​ട​പ​ടു​ന്ന​തി​ന് അ​തി​ന്റെ സ​ങ്കേ​ത​മാ​യ ഫോ​ട്ടോ​ഷോ​പ്, എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ പ്രാ​വീ​ണ്യം ന​ൽ​കി പ്രാ​പ്ത​രാ​യ​വ​രെ വാ​ർ​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ​ർ​ക്​​ഷോ​പ് സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ന്റി​നെ പ​റ്റി മു​ഹ​മ്മ​ദ് സാ​ലിം, ഫോ​ട്ടോ​ഷോ​പ് പ​രി​ശീ​ല​നം ജാ​സിം ല​ക്കി​യും ന​ട​ത്തി. സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ കീ​ഴ്‌​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഐ.​സി സം​ഘ​ട​ന സെ​ക്ര​ട്ട​റി ബി​ലാ​ൽ ഹ​രി​പ്പാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. വ​ർ​ക്​​ഷോ​പ്പി​ന്റെ തു​ട​ർ​ച്ച വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ന്ന​താ​ണ്. മ​ഖ്‌​ബൂ​ൽ, ബ​ബീ​ന, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, മു​ഹ്‌​സി​ൻ, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Center for Indian CommunityDesign Workshop
News Summary - CIC Design Workshop
Next Story