Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ഐ.​സി സൗ​ഹൃ​ദ...

സി.​ഐ.​സി സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Friendly Iftar
cancel
camera_alt

സി.​ഐ.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഖാ​സിം ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക- സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സൗ​ഹൃ​ദ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ദോ​ഹ ഐ​ബി​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി മ​ണി​ക​ണ്ഠ​ൻ, ഷാ​ന​വാ​സ് ബാ​വ, ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​ര​പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 150ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

സി.​ഐ.​സി പ്ര​സി​ഡ​ന്റ് ഖാ​സിം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു. വ്ര​ത​വി​ശു​ദ്ധി​യി​ലൂ​ടെ നേ​ടി​യെ​ടു​ക്കു​ന്ന ആ​ത്മ​സം​സ്ക​ര​ണം സ​മൂ​ഹ​ത്തി​ന്റെ പൊ​തു​ന​ന്മ​ക​ളി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ഹൃ​ദ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ർ​ഷ​ദ് സ്വാ​ഗ​തം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CICFriendly Iftar
News Summary - CIC Organized Friendly Iftar
Next Story