ഐക്യമുണ്ടെങ്കിൽ അതിജീവനം ഉറപ്പ് –ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsദോഹ: ഐക്യമുണ്ടെങ്കിലേ അതിജീവനമുണ്ടാകൂവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.െഎ.സി) മദീന ഖലീഫ സോൺ സംഘടിപ്പിച്ച 'സമുദായം, െഎക്യം, അതിജീവനം' പാനൽ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേ സമുദായത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ പൊതു താൽപര്യ വിഷയങ്ങൾ വരുേമ്പാൾ ഒരുമിച്ച് നിൽക്കാൻ സാധിക്കണം. എങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പാർശ്വവത്കരിക്കപ്പെടുകയില്ല. ഇന്ത്യൻ ജനാധിപത്യത്തിെൻറ സംരക്ഷകർ എന്നനിലയിൽ ഓരോ വ്യക്തിയും ഫാഷിസത്തിനെതിരിൽ ഐക്യപ്പെടേണ്ട സമയമാണിത്. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകൾക്ക് നേതൃപരമായ പങ്ക് വഹിക്കാൻ സാധിക്കും. ഖുർആന്‍ ജീവിതത്തിെൻറ ഭാഗമാക്കാൻ സാധിച്ചാൽ ഇന്ന് കാണുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.എ.എ, എൻ.ആർ.സി സമരങ്ങൾ ഒറ്റക്കെട്ടായി സമുദായം ഏറ്റെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ഇ.ടി വ്യക്തമാക്കി.സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി പൊതുകാര്യങ്ങളിൽ ഐക്യവേദിയുണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എറണാകുളം ജില്ല സെക്രട്ടറി ഒാണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
പൊതു മിനിമം പരിപാടി ആസൂത്രണം ചെയ്യണം. സംഘടനകൾ അവരവരുടെ പരിപാടികളുമായി മുന്നോട്ടുപോകു േമ്പാൾ പല വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ഇന്ത്യ സ്തംഭിച്ചുനിന്ന ഘട്ടത്തിൽ സെൻട്രൽ യൂനിവേഴ്സിറ്റികളിലെ സമര പോരാളികളാണ് സി.എ.എ, എൻ.ആർ.സി സമരങ്ങൾ ഏറ്റെടുത്തതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.ആരിഫലി അഭിപ്രായപ്പെട്ടു.
തിരിച്ചറിവിൽനിന്ന് അവർ നടത്തിയ സ്വത്വസമരത്തിെൻറ കൂടെ ഇന്ത്യൻ ജനത ചേർന്നുനിന്നുവെന്നത് വലിയ പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.മദീന ഖലീഫ സോണൽ പ്രസിഡൻറ് റഹീം ഒാമശ്ശേരി അധ്യക്ഷതവഹിച്ചു. ചര്‍ച്ചയില്‍ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് എ.വി അബ്ദുല്‍ ഖാദര്‍ ഖാസിമി, റഊഫ് കൊണ്ടോട്ടി, റഷീദ് അലി പി.എം എന്നിവർ സംസാരിച്ചു. സി.ഐ.സി കേന്ദ്ര ആക്ടിങ് പ്രസിഡൻറ് ഹബീബ് റഹ്മാൻ കിഴിശ്ശേരി സമാപനപ്രസംഗം നടത്തി. വൈസ് പ്രസിഡൻറ് ഇ. യാസിർ സ്വാഗതവും ഫൈസല്‍ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.