സി.ഐ.സി ഖത്തർ: ടി.കെ. ഖാസിം പ്രസിഡന്റ്, മുഹമ്മദ് ഷബീർ ജനറൽ സെക്രട്ടറി
text_fieldsസെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ
തെരഞ്ഞെടുത്തു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡൻറായി ടി.കെ. ഖാസിമിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഷബീറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഹബീബുറഹ്മാൻ കിഴിശ്ശേരി, ഇ. അർഷദ് എന്നിവരെയും കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായി കെ.സി. അബ്ദുൽ ലത്തീഫ്, പി.പി. അബ്ദുറഹീം, കെ. മുഹമ്മദ് മുസ്തഫ, ഡോ. സലിൽ ഹസൻ, എ. മുഹമ്മദ് റാഫി, റിയാസ് ടി. റസാഖ്, നഹിയാ ബീവി, ബിലാൽ ഹരിപ്പാട്, വി.കെ. നൗഫൽ, എം. നസീമ എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സോണൽ പ്രസിഡന്റുമാരായി പി.എം. ബഷീർ അഹ്മദ് (ദോഹ), വി.എൻ. അബ്ദുൽ ഹമീദ് (മദീന ഖലീഫ), ടി.കെ. സുധീർ (റയ്യാൻ), കെ.എച്ച്. മുശ്താഖ് (തുമാമ), ഷാനവാസ് ഖാലിദ് (വക്റ), സി.പി. സക്കീർ ഹുസൈൻ (അൽഖോർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സി.ഐ.സി കേന്ദ്ര പ്രതിനിധി സഭ, കൂടിയാലോചന സമിതി എന്നിവയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പുകൾക്ക് എം.കെ. മുഹമ്മദലി നേതൃത്വം നൽകി.
ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ ധാർമിക, കലാ-സാംസ്കാരിക, വൈജ്ഞാനിക, ജനസേവന, ആരോഗ്യ മേഖലകളിൽ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവെക്കുന്നത്. ഖത്തറിന്റെ സവിശേഷതകൾക്കും പാരമ്പര്യങ്ങൾക്കും അനുഗുണമായും അതിന്റെ ധാർമിക മൂല്യങ്ങൾക്കും സാമൂഹിക ചുറ്റുപാടിനും അനുസൃതമായും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ധാർമിക ശാക്തീകരണത്തിനും കൂടുതൽ കരുത്തോടെ പ്രവർത്തന നിരതരാവുമെന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് ടി.കെ. ഖാസിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.