സി.ഐ.സി സൗഹൃദ ഇഫ്താര്‍
text_fieldsദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സമുദായ നേതാക്കളുടെയും ബിസിനസ് സംരംഭകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനലുകള്‍ ഊതിക്കത്തിക്കാനും കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിമരുന്നിട്ട് ധ്രുവീകരണവും അപരവത്കരണവും സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഇത്തരം ഇഫ്താറുകള്‍ സാഹോദര്യത്തിന്റെയും സൗഹ്യദത്തിന്റെയും മഹിതസന്ദേശമാണ് പ്രസരിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ടി.കെ. ഖാസിം നല്കിയ റമദാന് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ ഇ.പി. അബ്ദുറഹ്മാന്, കെ.കെ. ഉസ്മാന്, ഡോ. മോഹന്‍ തോമസ്, എബ്രഹാം ജോസഫ്, ഹബീബുറഹ്മാന് കിഴിശ്ശേരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.