വക്റ സൂഖിൽ സർക്കസ് കാലം
text_fieldsദോഹ: രാവിലും പകലിലും കുളിരാവുന്ന തണുപ്പും ഒപ്പം അവധിക്കാലവുമെത്തിയപ്പോൾ ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും സർക്കസ് കാഴ്ചകളുമായി അൽ വക്റ ഓൾഡ് സൂഖ്. ദേശീയ ദിനാഘോഷത്തിനു പിറകെ ആരംഭിച്ച ‘ബിയോണ്ട് റിയാലിറ്റി’ അന്താരാഷ്ട്ര സർക്കസ് കുടുംബങ്ങൾക്ക് മനോഹരമായ കാഴ്ചകളുമായാണ് വക്റ ഓൾഡ് സൂഖിൽ തുടങ്ങിയത്.
ജനുവരി രണ്ടു വരെ നീളുന്ന സർക്കസിൽ ദിനേനെ രണ്ട് ഷോയാണുള്ളത്. വൈകുന്നേരം അഞ്ചിനും 7.30നുമാണ് ഷോ. 50 റിയാൽ മുതൽ 300 റിയാൽ വരെ നാല് കാറ്റഗറിയിൽ ടിക്കറ്റുകൾ ലഭ്യമാണ്. എല്ലാ പ്രായക്കാർക്കും പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.