പൗരത്വ ബിൽ: കേന്ദ്ര നടപടി ദുരുദ്ദേശ്യപരമെന്ന് പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി
text_fieldsദോഹ: പൗരത്വ ബിൽ ഉടൻ നടപ്പിലാക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഇന്ത്യൻ മതേതരത്വത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി പ്രമേയത്തിൽ വ്യക്തമാക്കി
. കോവിഡ്പോലെയുള്ള മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുേമ്പാഴും ഇന്ത്യൻ ഭരണാധികാരികൾ പൗരന്മാരെ വിഭജിക്കാനും പരസ്പരം ശത്രുക്കളായി മാറ്റാനുമുള്ള നിഗൂഢ ശ്രമമാണ് നടത്തിപ്പോരുന്നത്. തെരഞ്ഞെടുപ്പുകൾ വരുേമ്പാൾ നടത്തുന്ന പ്രഖ്യാപനങ്ങളെ പോലെ ഇതിനെ കാണാനാവില്ല.
നേരത്തെ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മുൻനിരയിലുണ്ടായിരുന്നവരെ കോവിഡിെൻറ മറവിൽ രാജ്യവ്യാപകമായി കള്ളക്കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരുടെ മേൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത് ഏകാധിപതിപത്യത്തിലേക്കാണ് ഇന്ത്യയെ ബി.ജെ.പി ഭരണകൂടം കൊണ്ടുപോകുന്നത് എന്നതിന് തെളിവാണെന്നും പ്രമേയം കുറ്റപ്പെടുത്തി. ഇന്ത്യൻ മതേതരത്വത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും കേന്ദ്ര ഗവൺമെൻറിെൻറ ഇത്തരം നടപടികളിൽ പ്രതിഷേധം ശക്തിപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. അറുപത്താറാമത് കേരളപ്പിറവി ആഘോഷിക്കുന്ന നാം ദൈവത്തിെൻറ സ്വന്തം നാടെന്ന ഖ്യാതി നിലനിർത്താൻ പ്രതിജ്ഞയെടുക്കണമെന്ന് കമ്മിറ്റി കേരള ജനതയോട് അഭ്യർഥിച്ചു.
ചെയർമാൻ അഡ്വ.നിസാർ കോേച്ചരി അധ്യക്ഷത വഹിച്ചു. ജോപ്പച്ചൻ സ്വാഗതം പറഞ്ഞു. എസ്.എ.എം ബഷീർ, കെ.സി. അബ്ദുല്ലത്തീഫ്, സമീർ ഏറാമല, ഡോ.താജ് ആലുവ, അബ്ദുല്ലത്തീഫ് നല്ലളം, അഡ്വ. ജാഫർഖാൻ, മഷ്ഹൂദ് വി.സി, അബ്ദുല്ലത്തീഫ് ഫറോക്ക്, സാം കുരുവിള, സമീൽ അബ്ദുൽ വാഹിദ്, ഷാജി ഫ്രാൻസിസ്, എം.പി. ഷാഫി ഹാജി, കെ.സി. മുഹമ്മദലി, ഇസ്മായിൽ ഹുദവി, അഹ്മദ് കടമേരി, അബ്ദുൽ കരീം, അബ്ബാസ് എ.എം, ഫൈസൽ സി.കെ, ഒ.എ. കരീം എന്നിവർ സംസാരിച്ചു. പ്രദോഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.