സംഘർഷ മേഖലയിലെ സിവിലിയൻ സുരക്ഷ; പിന്തുണയുമായി ഖത്തർ
text_fieldsദോഹ: സംഘർഷ മേഖലകളിലെ സിവിലിയൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൂർണ പിന്തുണ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. സിവിലിയന്മാരുടെ സുരക്ഷക്കായി എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും ഖത്തർ പിന്തുണയുണ്ടെന്നും രാജ്യത്തിെൻറ നയമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും മന്ത്രി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ഖത്തർ, ഡെന്മാർക്ക്, കോസ്റ്ററിക്ക എന്നിവരുൾപ്പെടുന്ന ജോയൻറ് പ്രസിഡൻസി ഗ്രൂപ് സംഘടിപ്പിച്ച ഗ്രൂപ് ഓഫ് ഫ്രൻഡ്സ് ഓഫ് ദി റെസ്പോൺസിബിലിറ്റി ടു െപ്രാട്ടക്ട് ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അ േൻറാണിയോ ഗുട്ടറെസ്, ഉന്നത റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സായുധ സംഘട്ടന മേഖലകളിലെ സിവിലിയൻമാരുടെ സംരക്ഷണത്തിനും വംശഹത്യ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾക്കുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണ്. ഈ സന്ദേശമാണ് യോഗത്തിലൂടെ നൽകാൻ സാധിക്കുന്നതെന്നും കോവിഡ് മഹാമാരി എല്ലാ അർഥത്തിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്നും താഴെ തട്ടിലുള്ള ജനങ്ങളാണ് മഹാമാരിയുടെ വെല്ലുവിളികൾ ഏറെ നേരിടുന്നതെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
സിവിലിയൻമാരുടെ സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അവരുടെ സംരക്ഷണത്തിെൻറ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിലിയൻമാരുടെ സുരക്ഷക്കായി യു.എൻ ജനറൽ അസംബ്ലി വഹിക്കുന്നത് വലിയ പങ്കാണ്. എന്നാൽ, വംശഹത്യ കുറ്റകൃത്യങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിൽ ജനറൽ അസംബ്ലിക്ക് പ്രാപ്തിയില്ല. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വംശഹത്യകൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇനിയും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയില്ലെങ്കിൽ അപകടകരമായ സാഹചര്യം കൂടുതൽ ശക്തിയോടെ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.