ഞായറാഴ്ച മുതൽ ക്ലാസുകൾ ഓൺലൈനായി
text_fieldsദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളും കിൻഡർഗാർട്ടനുകളും ഞായറാഴ്ച മുതൽ ഓൺലൈനിൽ പ്രവർത്തനമാരംഭിച്ചു.
അവധി കഴിഞ്ഞ് വിദ്യാർഥികൾ സ്കൂളിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിനിടെയാണ് കോവിഡ് വ്യാപനം കാരണം പഠനം ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനമെടുക്കുന്നത്. ഞായറാഴ്ച മുതൽ സ്കൂൾ വാതിലുകൾ അടയുകയും വിദ്യാർഥികളുടെ ആരവം അകന്നുനിൽക്കുകയും ചെയ്ത കാമ്പസുകൾ മാസങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും ഓൺലൈനിൽ സജീവമായി. അടച്ചുപൂട്ടിവെച്ച കാമറയും ഡിജിറ്റൽ ലൈവ് സംവിധാനങ്ങളും തയാറാക്കിയാണ് ഞായറാഴ്ച മുതൽ ഓൺലൈൻ പഠനം തുടങ്ങിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചത്തേക്കാണ് വിദൂര പഠനരീതിയിലേക്ക് മാറിയത്. സ്ഥിതിഗതികൾ വിലയിരുത്താനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി. പ്രൈവറ്റ് എജുക്കേഷൻ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽനാമ ഓക്സ്ഫഡ് സ്കൂളും, ഒവാസ് ഇന്ററർനാഷനൽ പ്രൈവറ്റ് സ്കൂളും സന്ദർശിച്ച് വിലയിരുത്തി.
സ്കൂളുകളിൽ ഏർപ്പെടുത്തിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ക്ലാസുകൾ ഓൺലൈനിലായെങ്കിലും, ജീവനക്കാരും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.