ഗസ്സയിലെ കുരുന്നുകൾക്ക് 'കാതോർത്ത്' ഖത്തർ
text_fieldsദോഹ: ഉപരോധവും, സംഘർഷവും കാരണം ദുരിതത്തിലായ ഗസ്സയിലെ കുരുന്നുകളുടെ ജീവിതത്തിലേക്ക് കേൾവിയും ശബ്ദവുമായി ഖത്തറിന്‍റെ കാരുണ്യം. ഇസ്ലാമികകാര്യ മന്ത്രാലയത്തിെൻറയും ഹമദ് മെഡിക്കൽ കോർപറേഷെൻറയും ആഭിമുഖ്യത്തിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി സഹകരിച്ച് ഗസ്സയിലെ കുട്ടികളിലെ ബധിരത മാറ്റാനുള്ള കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടപടികൾ പുനരാരംഭിച്ചു. ഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി റിഹാബിലിറ്റേഷൻ ആൻഡ് േപ്രാസ്തെറ്റിക്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ബധിരത ബാധിച്ച കുട്ടികളുടെ ഒമ്പതാമത് സംഘത്തിനാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഉപരോധത്താൽ പ്രയാസമനുഭവിക്കുന്ന ജനതക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഖത്തറിന്‍റെ മേൽനോട്ടത്തിൽ കുട്ടികൾക്കായുള്ള കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയകൾ. ബധിരത ബാധിച്ച കുട്ടികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്ക് കൂടി ഏറെ സന്തോഷം നൽകുന്നതാണ് പദ്ധതിയെന്നും, കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ പുനരാരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ശൈഖ് ഹമദ് ആശുപത്രി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സുൽത്താൻ അൽ അസീരി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഔഖാഫ് മന്ത്രാലയത്തിനു കീഴിലെ ജനറൽ അഡ്മിനിസ്േട്രഷൻ ഓഫ് എൻഡോവ്മെൻറ്സും പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിൽ ഹമദ് മെഡിക്കൽ കോർപറേഷനും തമ്മിലുള്ള സഹകരണ കരാറിെൻറ ഭാഗമായാണ് ശസ്ത്രക്രിയകൾ. മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളിലാണ് കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തുന്നത്. ഔഖാഫ് മന്ത്രാലയവും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും തമ്മിലുള്ള അഞ്ച് വർഷത്തെ സഹകരണ കരാർ പ്രകാരം ഫലസ്തീനിലെ ഗസ്സയിലും കിർഗിസ്താനിലുമായി 100 കുട്ടികളിൽ ശസ്ത്രക്രിയ നടത്തുമെന്നും നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിലെ അൽ ഖുദ്സ് ആശുപത്രിയിൽ നേരത്തേ 50 കുട്ടികളിൽ കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയതായും അധികൃതർ അറിയിച്ചിരുന്നു. 2017മുതൽ ഹമദ് ആശുപത്രിയുടെ മേൽനോട്ടത്തിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ടിെൻറ സഹായത്തോടെ 231 കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയകൾ വിവിധ ഭാഗങ്ങളിലായി ഖത്തർ മെഡിക്കൽ സംഘം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.