കോവിഡ്: പുതിയ രോഗികൾ 163, രോഗമുക്തർ 152
text_fieldsദോഹ: ഖത്തറിൽ വ്യാഴാഴ്ച 163 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 34 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 152 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 2243 ആണ്. ഇന്നലെ 13584 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1154919 പേരെ പരിശോധിച്ചപ്പോൾ 140516 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 240 പേരാണ് മരിച്ചത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ഇതുവരെ ആകെ 138033 പേർക്കാണ് രോഗമുക്തിയുണ്ടായത്. 256 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 24 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.