കോവിഡ്-19 പ്രതിരോധം: ഹമദ് വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി
text_fieldsദോഹ: ഖത്തറിൽ നിന്നും ലോകത്തിലേക്കുള്ള പ്രവേശന കവാടമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തേടി മറ്റൊരു ബഹുമതി കൂടി. കോവിഡ്-19 പ്രതിരോധ മേഖലയിൽ സ്കൈട്രാക്സിെൻറ പഞ്ചനക്ഷത്ര പദവിയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. മിഡിൽ ഇൗസ്റ്റിലും ഏഷ്യയിലും കോവിഡ്-19 പ്രതിരോധ മേഖലയിൽ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ആദ്യ വിമാനത്താവളമായി ഇനി ഹമദ് അറിയപ്പെടും.
ആഗോള തലത്തിൽ തന്നെ മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ചുരുക്കം വിമാനത്താവളങ്ങൾക്ക് മാത്രമാണ് പഞ്ചനക്ഷത്ര പദവി ലഭിച്ചിരിക്കുന്നത്. പഴുതടച്ച കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളാണ് ഹമദിന് തുണയായത്. സ്കൈട്രാക്സിെൻറ കോവിഡ്-19 സുരക്ഷ മാനദണ്ഡങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കിയെന്ന് സ്കൈട്രാക്സ് വിലയിരുത്തി. വിമാനത്താവളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒക്ടോബർ മാസത്തിലാണ് സ്കൈട്രാക്സ് അധികൃതർ പരിശോധിച്ചത്. പരിശോധനകളിലെ കാര്യക്ഷമത, വിഷ്വൽ ഒബ്സർവേഷൻ അനലൈസിസ്, എ.ടി.പി സാംപ്ലിങ് ടെസ്റ്റ് എന്നിവയെ ആധാരമാക്കിയാണ് പരിശോധന നടത്തിയത്.
സാമൂഹിക അകലം പാലിക്കുന്നതിലെ പ്രായോഗികതയും പ്രയോജനവും, ഹാൻഡ് സാനിറ്റൈസർ സംവിധാനങ്ങളുടെ ലഭ്യതയും ഗുണമേന്മയും, ശുചിത്വം എന്നിവയും പരിശോധനയിൽ നിർണായകമായി. വിമാനത്താവള ജീവനക്കാരുടെ വ്യക്തിശുചിത്വവും പി.പി.ഇ കിറ്റ് ഉപയോഗവും തെർമൽ പരിശോധന നടപടിയും മാസ്ക്, ശുചിത്വം, വൃത്തി എന്നിവയും സ്കൈട്രാക്സ് പരിശോധിച്ചു.കോവിഡ് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിൽ ഹമദ് രാജ്യാന്തര വിമാനത്താവളം വിജയിച്ചതായി സ്കൈട്രാക്സിെൻറ എഡ്വേഡ് പ്ലാസ്റ്റഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.