Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റില്‍ ത​ണു​പ്പും...

ഖ​ത്ത​റില്‍ ത​ണു​പ്പും മൂ​ട​ൽ​മ​ഞ്ഞും; റോ​ഡി​ൽ സൂ​ക്ഷി​ക്കു​ക

text_fields
bookmark_border
ഖ​ത്ത​റില്‍ ത​ണു​പ്പും മൂ​ട​ൽ​മ​ഞ്ഞും; റോ​ഡി​ൽ സൂ​ക്ഷി​ക്കു​ക
cancel
camera_alt

മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് കാ​ഴ്ച കു​റ​ഞ്ഞ ന​ഗ​ര​ദൃ​ശ്യം

(ഫ​യ​ൽ ചി​ത്രം)

ദോ​ഹ: ഡി​സം​ബ​ർ പി​റ​ന്ന​തി​നു പി​ന്നാ​ലെ ഓ​രോ ദി​വ​സ​വും ത​ണു​പ്പി​ന്റെ കാ​ഠി​ന്യം കൂ​ടി​വ​രു​ന്ന​തി​നി​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ വ​രും​ദി​ന​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ത്ത് മൂ​ട​ൽ​മ​ഞ്ഞ് പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ചൊ​വ്വാ​ഴ്ച മു​ത​ൽ വാ​രാ​ന്ത്യ​ദി​ന​ങ്ങ​ൾ വ​രെ മൂ​ട​ൽ​മ​ഞ്ഞി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ ചി​ല​യി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല കാ​​ഴ്ച​പ​രി​ധി ര​ണ്ടു കി​ലോ​മീ​റ്റ​റി​ലും കു​റ​യാ​ൻ ഇ​ട​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ രാ​ജ്യ​ത്തെ ത​ണു​പ്പും ശ​ക്ത​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 18 ഡി​ഗ്രി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത്. അ​ടു​ത്ത​യാ​ഴ്ച​ക​ളി​ൽ ഇ​ത് പ​തി​യെ 16 ഡി​ഗ്രി വ​രെ​യാ​യി കു​റ​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒ​പ്പം കാ​റ്റു​കൂ​ടി​യെ​ത്തു​ന്ന​തോ​ടെ ത​ണു​പ്പി​ന്റെ കാ​ഠി​ന്യ​വും കൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClimateColdQatarfoggy
News Summary - Cold and foggy in Qatar; Be careful on the road
Next Story