അകത്തും പുറത്തും തണുപ്പ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഡി.സി പ്ലാൻറ് ഒരുങ്ങുന്നു
text_fieldsദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറ ശീതീകരണത്തിനുള്ള ഡിസ്ട്രിക്ട് കൂളിങ് പ്ലാൻറ് ഒരുങ്ങുന്നു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷെൻറ (കഹ്റമ) കീഴിൽ ഒരുങ്ങുന്ന പ്ലാൻറിെൻറ നിർമാണ പുരോഗതി ഡിസ്ട്രിക്ട് കൂളിങ് സർവിസ് വകുപ്പ് മേധാവി എൻജി. അബ്ദുൽ അസീസ് അൽ ഹമ്മാദി സ്റ്റേഡിയത്തിലെത്തി വിലയിരുത്തി.ഡി.സി പ്ലാൻറ് നിർമാണം പൂർത്തിയാകുന്നതോടെ 40,000 ടൺ ശീതീകരണ ശേഷി പ്ലാൻറ് കൈവരിക്കുമെന്ന് കഹ്റമ വ്യക്തമാക്കി.ഡിസ്ട്രിക്ട് കൂളിങ് സാങ്കേതികവിദ്യയിലൂടെ കേന്ദ്രീകൃത ശീതീകരണ പ്ലാൻറ് വഴിയാണ് സ്റ്റേഡിയത്തിനകം തണുപ്പിക്കുന്നത്. സ്റ്റേഡിയത്തിനകത്തും പുറത്ത് സമീപത്തും ഇതിെൻറ തണുപ്പ് എത്തും.
സാധാരണ ശീതീകരണ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഡി.സി പ്ലാൻറ് വഴി 40 ശതമാനം വൈദ്യുതി ഉപഭോഗവും 98 ശതമാനം ശുദ്ധജല ഉപഭോഗവുമാണ് സംരക്ഷിക്കപ്പെടുന്നത്. ജല േസ്രാതസ്സുകളുടെ സുസ്ഥിരതയെയും ഇത് ഏറെ സഹായിക്കും.സെൻട്രൽ കൂളിങ് പ്ലാൻറിൽ നിന്നും ഒന്നിലധികം കെട്ടിടങ്ങളിലേക്ക് വാട്ടർ പൈപ്പിങ് ശൃംഖല വഴി ശീതീകരിച്ച ജലമെത്തിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിലും ശബ്ദമലിനീകരണം കുറക്കുന്നതിലും ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. 2030ഓടെ 1.6 ദശലക്ഷം ടി.ആർ (ടൺ ഓഫ് റെഫ്രിജറേഷൻ) ആണ് ഖത്തർ ലക്ഷ്യംവെക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം സർക്കാറിന് 100 കോടി റിയാലിെൻറ ലാഭമാണ് ഡിസ്ട്രിക്ട് കൂളിങ്ങിലൂടെ ലഭിക്കുക.
ഖത്തറിൽ നിലവിൽ 39 ഡിസ്ട്രിക്ട് കൂളിങ് പ്ലാൻറുകളാണ് പ്രവർത്തിക്കുന്നത്.വെസ്റ്റ്ബേ ഖത്തർ കൂൾ പ്ലാൻറ് (1,07,000 ടി.ആർ), ലുസൈൽ സിറ്റി മറാഫെക് (33,000 ടി.ആർ), ഖത്തർ ഫൗണ്ടേഷൻ സെൻട്രൽ പ്ലാൻറ് (1,42,000 ടി.ആർ) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. 2022 ലോകകപ്പിനുള്ള അധികം സ്റ്റേഡിയങ്ങളും ഡിസ്ട്രിക്ട് കൂളിങ് സംവിധാനമുപയോഗിച്ചാണ് പ്രവർത്തിക്കുകയെന്നും എല്ലാ സ്റ്റേഡിയങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ഏറ്റവും മികച്ച ശീതീകരണ സംവിധാനമൊരുക്കുന്നതിന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കഹ്റമ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽതന്നെ ആദ്യമായാണ് ശീതീകരിച്ച സ്റ്റേഡിയങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിലായി ലോകകപ്പ് ടൂർണമൻറ് നടക്കാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.