ഫിറോസ് ബാബുവിന്റെ ഓർമയിൽ സഹപ്രവർത്തകർ
text_fieldsകെ.എം.സി.സി ഹാളിൽ നടന്ന ഫിറോസ് ബാബു അനുശോചന യോഗത്തിൽ നിന്ന്
ദോഹ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിങ് അംഗവും മുൻ മലപ്പുറം മണ്ഡലം ട്രഷററും കായിക സാംസ്കാരിക മേഖലയിലെ സാന്നിധ്യവുമായിരുന്ന ഫിറോസ് ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും. കെ.എം.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന ഫിറോസ് ബാബു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ദോഹയിൽ വിശാലമായ സൗഹൃദ വലയമുള്ള ഫിറോസ് ബാബു സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കായിക മേഖലകളിലും സജീവമായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്.
കെ.എം.സി.സി ഓഫിസിൽ നടന്ന പ്രാർഥന ചടങ്ങിന് പി.വി. മുഹമ്മദ് മൗലവി, മുഹമ്മദ് ഹുദവി എന്നിവർ നേതൃത്വം നൽകി. അനുശോചന യോഗത്തിൽ പ്രസിഡന്റ് എസ്.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. റഈസ് അലി സ്വാഗതം പറഞ്ഞു. കോയ കൊണ്ടോട്ടി, സവാദ് വെളിയങ്കോട്, കെ മുഹമ്മദ് ഈസ, അലി മൊറയൂർ, സിദ്ധീഖ് പറമ്പൻ, അസ്ലം ബംഗ്ലത്ത് തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. അക്ബർ വേങ്ങശ്ശേരി, റഫീഖ്, സലിം നാലകത്ത്, സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ പ്രവർത്തകർ സന്നിഹിതരായിരുന്നു. മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.