വരുന്നൂ; കണ്ടെയ്നർ സിറ്റി പൊതുജനങ്ങൾക്ക് തങ്ങളുടെ വസ്തുക്കൾ ഇവിടെ സൂക്ഷിക്കാം
text_fieldsദോഹ: രാജ്യത്ത് വൻതോതിൽ സംഭരണശേഷിയുള്ള കണ്ടെയ്നർ സിറ്റി സ്ഥാപിക്കുന്നു. ബിർകത് അൽ അവാമിറിന് എതിർവശം അൽ മജ്ദ് റോഡിലെ ബുജൂദ് മേഖലയിലാണ് കണ്ടെയ്നർ നഗരം സ്ഥാപിക്കുക. കോർണിഷിലെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്ത് കഴിഞ്ഞ ദിവസം നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പങ്കെടുത്തു. മന്ത്രാലയവും കണ്ടെയ്നർ േട്രഡിങ് കമ്പനിയും തമ്മിലാണ് സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
ക്യാമ്പിങ് ഉപകരണങ്ങൾ, ബഗ്ഗികൾ, ഫർണിച്ചർ വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ കണ്ടെയ്നറുകളിൽ സൂക്ഷിക്കും. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വിനിയോഗിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ വസ്തുവകകൾ കുറഞ്ഞ കാലത്തേക്കോ ദീർഘ കാലയളവിലേക്കോ സംഭരിച്ച് വെക്കുന്നതിന് കണ്ടെയ്നറുകൾ വാടകക്കെടുക്കാൻ സാധിക്കും.
കണ്ടെയ്നറുകൾ പൂർണമായോ അല്ലെങ്കിൽ പകുതിയായോ വാടകക്കെടുക്കാവുന്നതാണ് (40 അടി-20 അടി). 310884 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പദ്ധതിയിലൂടെ വ്യക്തികൾക്കും കമ്പനികൾക്കും തങ്ങളുടെ വസ്തുക്കളും സാധന സാമഗ്രികളും കണ്ടെയ്നറുകളിൽ സൂക്ഷിക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾക്കുള്ള ലോജിസ്റ്റിക് സൗകര്യങ്ങളും ഇതോടൊപ്പം ലഭ്യമാക്കും. 2021 രണ്ടാം പാദത്തോടെ പദ്ധതി ആരംഭിക്കാനാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. റസിഡൻഷ്യൽ ഏരിയകളിൽ ക്യാമ്പിങ് സംവിധാനങ്ങൾ കൂട്ടിവെക്കുന്നതിലൂടെ ഉണ്ടാകുന്ന പൊതുശുചിത്വ നിയമലംഘനങ്ങൾ ഒഴിവാക്കാൻ കണ്ടെയ്നർ നഗരം യാഥാർഥ്യമാകുന്നതോടെ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.