ലഹരിക്കെതിരെ വരുന്നു, നാർകോട്ടിക് കമ്മിറ്റി
text_fieldsദോഹ: ലഹരിയെ ചെറുക്കുന്നതിൻെറ ഭാഗമായി ദേശീയ നാർകോട്ടിക് കമ്മിറ്റിക്ക് രൂപം നൽകാൻ മന്ത്രിസഭയുടെ അനുമതി.
ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ കീഴിൽ ചേർന്ന മന്ത്രിസഭ യോഗമാണ് നിയമഭേദഗതി വരുത്തി പുതിയ ദേശീയ കൗൺസിൽ ആരംഭിക്കാൻ തീരുമാനിച്ചത്.
ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൗൺസിൽ പ്രവർത്തിക്കും. ലഹരിക്കെതിരായ നയരൂപവത്കരണം, വിവിധ ഏജന്‍സികളുടെ ഏകോപനം, അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കല് എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍. ലഹരിവസ്തുക്കളുടെ ഇറക്കുമതി, കള്ളക്കടത്ത് എന്നിവ തടയാനുള്ള പദ്ധതികളുടെ ആവിഷ്കരണം, ലഹരി വസ്തുക്കള്‍ രാജ്യത്ത് എത്തുന്നത് തടയുക എന്നിവ നാർകോട്ടിക് കണ്ട്രോള് കമ്മിറ്റിയുടെ പ്രധാന ചുമതലയാവും. ലഹരി, മയക്കുമരുന്ന് വിരുദ്ധ നീക്കങ്ങളിൽ ശക്തമായ സാന്നിധ്യമായാവും കമ്മിറ്റിയുടെ പ്രവർത്തനം.
വിജയകരമായ ഫിഫ അറബ് കപ്പ് നടത്തിപ്പിനെയും മന്ത്രിസഭ അഭിനന്ദിച്ചു.
ഖത്തർ ലോകകപ്പിന് ഒരുങ്ങിയെന്ന് പ്രഖ്യാപിക്കാൻ അറബ് കപ്പിലൂടെ കഴിഞ്ഞു. അറബ് രാജ്യങ്ങളുടെ സൗഹൃദത്തിനും ഐക്യത്തിനും ടൂർണമെൻറ് നിർണായകമായി മാറിയതായും മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.