വരുന്നു, കൂടുതൽ സ്വകാര്യ സ്കൂളുകൾ
text_fieldsദോഹ: രാജ്യത്ത് വരുംവർഷങ്ങൾ കൂടുതൽ സ്വകാര്യ സ്കൂളുകൾ തുറക്കുമെന്ന് അധികൃതർ. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അഞ്ചുവർഷ പദ്ധതി അവസാനിക്കുന്നതോടെ ഖത്തറിലെ സ്വകാര്യസ്കൂളുകളെ എണ്ണം അഞ്ചൂറിലധികമാകും. മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസൻസിങ് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഗാലി അറിയിച്ചതാണ് ഇക്കാര്യം. അൽ റയ്യാൻ ടി.വിയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പ്രകാരം ഇരുനൂറിലധികം സ്വകാര്യ സ്കൂളുകൾ നിർമിച്ചുകഴിഞ്ഞു. നിലവിൽ സ്വകാര്യമേഖലയിൽ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ആകെ 2,00,782 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 40,650 ഖത്തരി വിദ്യാർഥികളാണ്. സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിച്ച് നിലവിലെയും ഭാവിയിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനാണ് അഞ്ചുവർഷ പദ്ധതി നടത്തുന്നത്.
ഇക്കാര്യത്തിൽ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പുതിയ സ്കൂളുകൾ തുടങ്ങാനായി നിക്ഷേപകർക്കും സംരംഭകർക്കും അവസരമൊരുക്കാൻ എല്ലാ വർഷവും നവംബർ, ഡിസംബർ മാസങ്ങളിൽ മന്ത്രാലയം രജിസ്ട്രേഷൻ നടപടികൾ തുടങ്ങാറുണ്ട്. രാജ്യത്തിെൻറ വിദ്യാഭ്യാസമേഖലയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ്. വിവിധ സമൂഹങ്ങൾക്കായുള്ള സ്കൂളുകൾക്കുവേണ്ടി സ്ഥലം നൽകുകയും ചെയ്യുന്നുണ്ട്. 2018ൽ പുതിയ സ്കൂളുകൾ നിർമിക്കാൻ 11 ഇടത്താണ് സ്ഥലം നൽകിയിരിക്കുന്നത്. ആവശ്യമായ പാഠ്യപദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.
അൽവക്റയിലും അൽഖോറിലുമായി ഇന്ത്യൻ, ഈജിപ്ഷ്യൻ, ബ്രിട്ടീഷ്, ദേശീയ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകൾക്കായാണ് നാല് സ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തിെൻറയും ആവശ്യകത മുൻനിർത്തിയാണ് ഭൂമി അനുവദിക്കുന്നത്. ചില പ്രവാസിസമൂഹങ്ങൾക്കായി കൂടുതൽ സീറ്റുകൾ ആവശ്യമായി വരുന്നുണ്ട്. ഇൗ സാഹചര്യം മൂലമാണ് മന്ത്രാലയം അഞ്ചുവർഷ പദ്ധതി ആരംഭിച്ചതും നിക്ഷേപകരുടെ സഹായത്തിൽ പുതിയ സ്കൂളുകൾ തുടങ്ങുന്നതും.
2022 ഫിഫ ലോകകപ്പ്, 2030 ഏഷ്യൻ ഗെയിംസ് പോലുള്ള വമ്പൻ കായികമേളകളുമായി ബന്ധപ്പെട്ട് രാജ്യത്ത് കൂടുതൽ വിദ്യാഭ്യാസ സീറ്റുകൾ ആവശ്യമായി വരും. ഇതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. നേരത്തേ ജനുവരി 30നു കുട്ടികളുടെ രജിസ്ട്രേഷൻ അവസാനിച്ചിരുന്നു. എന്നാൽ, ഇത്തരം സാഹചര്യം കണക്കിലെടുത്ത് പുതിയ കുട്ടികൾക്കുകൂടി പ്രവേശനം സാധ്യമാകുന്ന തരത്തിൽ രജിസ്ട്രേഷൻ വീണ്ടും തുറന്നിട്ടുണ്ട്. ഇതിലൂടെ ഏതു പാഠ്യപദ്ധതിയിലേക്കും കുട്ടികൾക്ക് പ്രവേശനത്തിന് അവസരമുണ്ടാകും. നിലവിൽ രാജ്യത്തെത്തുന്ന ലോകത്തിലെ പ്രധാനരാജ്യങ്ങളിലുള്ളവർക്ക് അനുയോജ്യമായ 30 പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകൾ ഖത്തറിലുണ്ട്. തുർക്കിഷ്, ജാപ്പനീസ് ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ് പാഠ്യപദ്ധതി അടക്കമാണിത്.
സ്കൂളുകളിലെ ഇൻറർനെറ്റ് തടസ്സപ്പെടൽ പരിഹരിച്ചു
ദോഹ: ചില സ്കൂളുകളിൽ കഴിഞ്ഞ ചില ദിവസങ്ങളിൽ ഇൻറർനെറ്റ് തടസ്സെപ്പട്ട സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നതിനാലാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും അറിവിലേക്കായി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ജനുവരി മൂന്നിന് ഞായറാഴ്ചയാണ് എല്ലാ പ്രധാനസ്കൂളുകളിലും ഇൻറർനെറ്റ് ആദ്യമായി തടസ്സെപ്പട്ടത്. സ്കൂളുകൾ വിവരങ്ങൾ അറിയിച്ചയുടൻ മന്ത്രാലയത്തിലെ ഐ.ടി വകുപ്പ് അടിയന്തരനടപടികൾ സ്വീകരിച്ചു. ഉടൻതന്നെ പ്രശ്നകാരണം കണ്ടെത്തി പരിഹരിച്ചു. എല്ലാ സ്കൂളുകളിലും ഉച്ചക്ക് ഒന്നിനുതന്നെ ഇൻറർനെറ്റ് സേവനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി നാലിന് രാവിലെ 7.15നാണ് രണ്ടാമതായി ഇൻറർനെറ്റ് സേവനം തടസ്സെപ്പട്ടത്. ഉടൻതന്നെ മന്ത്രാലയത്തിെൻറ ഐ.ടി വിഭാഗം സ്കൂളുകൾക്ക് ഇൻറർനെറ്റ് സേവനം നൽകുന്ന പ്രധാന കേന്ദ്രത്തിലെ ഉപകരണം പരിശോധിക്കുകയും തകരാറ് കണ്ടെത്തുകയും ചെയ്തു. സേവനം തടസ്സപ്പെട്ട് 45 മിനിറ്റുകൾക്കു ശേഷം രാവിലെ എട്ടിനുതന്നെ ഇൻറർനെറ്റ് സേവനം പുനരാരംഭിക്കുകയും െചയ്തു.
ഇത്തരത്തിൽ ഏതെങ്കിലും തരത്തിൽ ഇനി ഇൻറർനെറ്റ് തടസ്സപ്പെടുമോ എന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രാലയത്തിലെ ഐ.ടി വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.നിലവിൽ രാജ്യത്തെ സ്കൂളുകളിൽ, നേരിട്ടുള്ള ക്ലാസ് റൂം പഠനരീതിയും ഓൺലൈൻ പഠനവും സമന്വയിപ്പിച്ചുള്ള അധ്യയനമാണ് നടക്കുന്നത്. ഇതിനായി പ്രവർത്തിക്കുന്ന എല്ലാ സ്കൂൾ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും മന്ത്രാലയം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.