Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയോ​ഹ​ന്നാ​ന്‍...

യോ​ഹ​ന്നാ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Commemoration Meeting
cancel
camera_alt

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജി​ജി ജോ​ൺ സം​സാ​രി​ക്കു​ന്നു

ദോ​ഹ: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ര്‍ച്ചി​ന്റെ പ​ര​മാ​ധി​ക്ഷ​നും, ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നു​മാ​യ മാ​ര്‍ അ​ത്ത​നാ​സി​യോ​സ് യോ​ഹ​ന്നാ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല (ഫോ​ട്ട) ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തു​ള്ള അ​ദ്ദേ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം മ​റ്റു മ​ത മേ​ല​ധ്യ​ഷ​ന്മാ​രി​ല്‍നി​ന്ന് വേ​റി​ട്ട്‌ നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. ആ​തു​ര സേ​വ​ന​രം​ഗ​ത്തും, വി​ദ്യാ​ഭ്യ​സ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ലും, സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ഷേ​മ​ങ്ങ​ളി​ലും പ്ര​ത്യേ​ക താ​ൽ​പ​ര്യം കാ​ണി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു യോ​ഹ​ന്നാ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​തെ​ന്ന് ഫോ​ട്ട ര​ക്ഷാ​ധി​കാ​രി ഡോ. ​കെ. സി. ​ചാ​ക്കോ പ​റ​ഞ്ഞു.

ഫോ​ട്ട പ്ര​സി​ഡ​ന്റ് ജി​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റ​ജി കെ​ഴ ബേ​ബി സ്വാ​ഗ​ത​വും, തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത​റ​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. കു​രു​വി​ള കെ. ​ജോ​ര്‍ജ്, റ​ജി പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​നീ​ഷ്‌ ജോ​ര്‍ജ് മാ​ത്യു അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ര്‍ച്ച് പി.​ആ​ര്‍.​ഒ​യും, ബി​ലീ​വേ​ഴ്സ് ച​ര്‍ച്ച് മെ​ഡി​ക്ക​ല്‍കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ​ള്ളി​ല്‍ ഓ​ണ്‍ലൈ​നാ​യി അ​നു​ശോ​ച​ന മീ​റ്റി​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarCommemoration Meeting
News Summary - Commemoration
Next Story