ഫാദര്‍ അബ്രഹാം ജോസഫിനെ പ്രവാസി വെല്‍ഫെയര്‍ അനുസ്മരിച്ചു
text_fieldsദോഹ: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ അന്തരിച്ച ഫാദര്‍ അബ്രഹാം ജോസഫിനെ പ്രവാസി വെല്‍ഫെയര്‍ അനുസ്മരിച്ചു. പുരോഹിതനായിരിക്കെ തന്നെ വിവിധ ജനകീയ സമരങ്ങളോടൊപ്പം നിലകൊള്ളുകയും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ആത്മീയ മേഖലയും രാഷ്ട്രീയവും ഒരേപോലെ സാമൂഹിക നന്മക്കും പുരോഗതിക്കുംവേണ്ടി ഉപയോഗിക്കേണ്ടതാണെന്ന് ഉറച്ച് വിശ്വസിക്കുകയും അത് പ്രവൃത്തിപഥത്തില്‍ ചെയ്ത് കാണിക്കുകയും ചെയ്ത അദ്ദേഹം മൂല്യബോധമുള്ള രാഷ്ട്രീയക്കാര്‍ ഉയര്‍ന്നുവരണമെന്ന് ഉണര്‍ത്തുകയും ചെയ്തു. ചെങ്ങറപോലുള്ള ഭൂസമരങ്ങളില്‍ പങ്കെടുത്ത് മർദനം ഏല്‍ക്കേണ്ടി വന്നതും അനുസ്മരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. സാദിഖ് അലി, അനീസ് റഹ്മാന്, മജീദ് അലി, റഷീദ് അലി, ആക്ടിങ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.