ഡിസ്ട്രിക്ട് കൂളിങ് സേവന മേൽനോട്ടത്തിന് സമിതി
text_fieldsദോഹ: കേന്ദ്രീകൃത ശീതീകരണ സംവിധാനമായ ഡിസ്ട്രിക്സ് കൂളിങ് സിസ്റ്റത്തിന്റെ പ്രവർത്തനവും വിതരണവും നിയന്ത്രിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നൽകാൻ തീരുമാനം. ഇതുസംബന്ധിച്ച് ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബി ഉത്തരവ് പുറപ്പെടുവിച്ചു.
2024 ലെ 19ാം നമ്പർ നിയമത്തിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ പ്രകാരമാണ് പുതിയ സമിതി രൂപവത്കരണം സംബന്ധിച്ച് നിർദേശം നൽകിയത്. ഉൽപാദനം, വിതരണം, വിൽപന ഉൾപ്പെടെ ഡിസ്ട്രിക്ട് കൂളിങ് സംവിധാനത്തിന്റെ സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ് സമിതിയുടെ ചുമതല.
ഉൽപാദനം, സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കേണ്ടത് ഇവരാണ്. കൂളിങ് സർവിസ് ലൈസൻസ് അനുവദിക്കൽ, സേവനം കൃത്യമായ തലത്തിൽ നൽകുന്നോ എന്ന് ഉറപ്പാക്കൽ എന്നിവയും ഇവയുടെ ഭാഗമാകും.
സ്ഥിരമായോ താൽക്കാലികമായോ കൂളിങ് സേവനങ്ങൾ നൽകുന്നവർ അതോറിറ്റിയിൽനിന്ന് ലൈസൻസ് നേടിയിരിക്കണം.ഊർജ കാര്യക്ഷമത ഉറപ്പാക്കാനും കാർബൺ ബഹിർഗമനം കുറക്കാനും ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് ഡിസ്ട്രിക്ട് കൂളിങ് സിസ്റ്റം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.