സമന്വയത്തിെൻറ പുതുവസന്തത്തിന് ആഹ്വാനവുമായി കമ്യൂണിറ്റി നേതാക്കൾ
text_fieldsദോഹ: ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന തത്ത്വം ഉയർത്തിപ്പിടിച്ച് സമന്വയത്തിെൻറ വസന്തം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യൻ എംബസി അപെക്സ് സംഘടനകളുടെ പുതിയ അധ്യക്ഷന്മാർ ആഹ്വാനം ചെയ്തു. അപെക്സ് സംഘടനകളുടെ അധ്യക്ഷന്മാരായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
മത-ജാതി പരിഗണനകൾക്കതീതമായി നിരാലംബരും പ്രയാസപ്പെടുന്നവരുമായ എല്ലാ വിഭാഗം മനുഷ്യരുമായും ചേർന്നു നിന്നതിെൻറ കോവിഡുകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വരുംകാലത്ത് സഹവർത്തിത്വത്തിെൻറ പുതിയ പാഠങ്ങൾ രചിക്കാൻ ഇന്ത്യൻ സമൂഹത്തിന് കഴിയുമെന്ന് ഐ.സി.സി നിയുക്ത പ്രസിഡൻറ് പി.എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ദോഹയിലെ ഇന്ത്യൻ കമ്യൂണിറ്റിയെ ഒന്നായിക്കണ്ട് എല്ലാവർക്കും തുല്യപരിഗണനയും പങ്കാളിത്തവും നൽകി സാമൂഹിക ശാക്തീകരണത്തിെൻറ പുതിയ തുറസ്സുകൾ സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് ഐ.സി.ബി.എഫ് നിയുക്ത പ്രസിഡൻറ് സിയാദ് ഉസ്മാൻ പറഞ്ഞു.
സ്പോർട്സിെൻറ ശക്തി ഏകത്വത്തിേൻറതാണെന്നും ഖത്തർ ലോകകപ്പ് പ്രസരിപ്പിക്കുന്ന ഈ കരുത്തിനെ ഇന്ത്യയുടെ ഗ്രാമങ്ങളിലേക്കുകൂടി എത്തിച്ച് ഖത്തർ ലോകകപ്പിനെ ഇന്ത്യൻ കമ്യൂണിറ്റിയുടെ കൂടി പ്രിയപ്പെട്ട കളിയനുഭവമാക്കി മാറ്റാൻ ശ്രമിക്കുമെന്നും നിയുക്ത ഐ.എസ്.സി പ്രസിഡൻറ് ഡോ.മോഹൻ തോമസ് അഭിപ്രായപ്പെട്ടു. സമന്വയത്തിെൻറ ഖത്തർ മണ്ണിൽ നിന്നുകൊണ്ട് ബഹുസ്വരതയുടെയും സഹവർത്തിത്വത്തിെൻറയും പാഠങ്ങളെ ചേർത്തുനിർത്താൻ സാധിക്കണമെന്ന് അധ്യക്ഷത വഹിച്ച സി.ഐ.സി പ്രസിഡൻറ് കെ.ടി.അബ്ദുറഹ്മാൻ പറഞ്ഞു.
പി.എൻ. ബാബുരാജൻ, സിയാദ് ഉസ്മാൻ, ഡോ.മോഹൻ തോമസ് എന്നിവർക്കുള്ള സി.ഐ.സി ഉപഹാരം പ്രസിഡൻറ് കെ.ടി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് ടി.കെ.ഖാസിം, ജനറൽ സെക്രട്ടറി ആർ.എസ്. അബ്ദുൽ ജലീൽ എന്നിവർ നൽകി. പരിപാടിയിൽ മുൻ പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ് ആശംസകൾ നേർന്നു. വിവിധ അപെക്സ് സംഘടനകളുടെ മാനേജിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സജീവ് സത്യശീലൻ, അഫ്സൽ അബ്ദുൽ മജീദ്, അനീഷ് ജോർജ് മാത്യു, സാബിത്ത് സഹീർ, വിനോദ് വി. നായർ, ഷെജി വലിയകത്ത്, വർക്കി ബോബൻ, കെ. സഫീറുറഹ്മാൻ എന്നിവർ സംസാരിച്ചു.
ഇവർക്ക് സി.ഐ.സി ഫൈനാൻസ് സെക്രട്ടറി മുഹമ്മദ് കുട്ടി, സംഘടന സെക്രട്ടറി കെ.എച്ച്. മുഷ്താഖ്, വിമൻ ഇന്ത്യ പ്രസിഡൻറ് നഹ്യ ബീവി, യൂത്ത് ഫോറം പ്രസിഡൻറ് എസ്.എസ്. മുസ്തഫ എന്നിവർ കൈമാറി.പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് ഡോ. മോഹൻ തോമസിനെ കെ.സി.അബ്ദുല്ലത്തീഫ് ആദരിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി ആർ.എസ്. അബ്ദുൽ ജലീൽ സ്വാഗതവും ടി.കെ. ഖാസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.