തൊഴിൽമേഖലയിലെ പരാതികൾ ഉന്നയിക്കൽ: ഇനി ഏകീകൃത ഓൺലൈൻ സംവിധാനം
text_fieldsദോഹ: സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗാർഹികതൊഴിലാളികൾക്കും തൊഴിലുമായും മറ്റും ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ തൊഴിൽ മന്ത്രാലയം പുതിയ ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഏർെപ്പടുത്തി. ആദ്യഘട്ടമായാണ് ഇത് തുടങ്ങിയത്. കൂടുതൽ സൗകര്യങ്ങളോടെ അടുത്തഘട്ടവും നിലവിൽവരും. പൊതുജനങ്ങൾക്കും പരാതികൾ ഉന്നയിക്കാൻ കഴിയുമെന്നതും പരാതിക്കാരനെ തിരിച്ചറിയുന്ന വിവരങ്ങൾ നൽകേണ്ട എന്നതുമാണ് പ്രത്യേകത.
ഭരണവികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിലാണ് 'പരാതികൾക്കും വിസിൽ േബ്ലാവേഴ്സിനുമായി ഏകീകൃത ഓൺലൈൻ സംവിധാനം'ഏർപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും സ്ഥാപനത്തിലോ മേഖലയിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അധികൃതർക്ക് വിവരം നൽകുന്നവരാണ് വിസിൽ േബ്ലാവേഴ്സ്. ഇതിലൂടെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതുസംബന്ധിച്ച് സ്വദേശികൾക്കും പ്രവാസികൾക്കും പരാതികൾ നൽകാനാകും. https://www.adlsa.gov.qa/ എന്ന മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ കയറി EServices & EForms എന്ന വിൻഡോവിൽ ക്ലിക്ക് ചെയ്താൽ പുതിയ സംവിധാനത്തിലെത്താം. ഇതിൽ ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തിയാക്കിയാണ് പരാതികൾ നൽകേണ്ടത്.
തിങ്കളാഴ്ചയാണ് ഇതിെൻറ ആദ്യഘട്ടം നിലവിൽ വന്നിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2004ലെ 14ാം നമ്പർ തൊഴിൽ നിയമം, 2017ലെ 15ാം നമ്പർ ഗാർഹിക തൊഴിലാളി നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ ഇലക്ട്രോണിക് പരാതി സംവിധാനം വന്നിരിക്കുന്നത്. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏതെങ്കിലും തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ ഇതിലൂടെ പരാതി ഉന്നയിക്കാം. ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ ഉടമകൾക്കെതിരെ നിയമലംഘനം സംബന്ധിച്ചും പരാതികൾ നൽകാനാകും. തൊഴിലാളികൾ അനധികൃതമായി ഒത്തുചേരുന്നത്, തൊഴിലാളികൾക്ക് മതിയായ താമസസൗകര്യം നൽകാതിരിക്കൽ, തൊഴിൽ സ്ഥലങ്ങളിലും മറ്റുമുള്ള നിയമലംഘനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഇതിലൂടെ പരാതികൾ നൽകാനാകും.
തൊഴിലാളികളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള മാധ്യമങ്ങളും ചാനലുകളും വിപുലീകരിക്കുന്നതിെൻറ ഭാഗമാണ് പുതിയ പ്ലാറ്റ്ഫോം എന്ന് അധികൃതർ അറിയിച്ചു. തൊഴിൽ പരിഹാരത്തിനുള്ള ആഭ്യന്തര പരിപാടികൾ വികസിപ്പിക്കുക, ടാബ് ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലും ഉപയോഗിക്കാൻ വിധത്തിൽ സംവിധാനം കൂടുതൽ വിപുലമാക്കുക എന്നിവയും ലക്ഷ്യമാണെന്ന് മന്ത്രാലയത്തിലെ ഐ.ടി ഡയറക്ടർ എൻജി. മുന സാലിം അൽ ഫദ്ലി വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷിതത്വവും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധരാണ്. പുതിയ സംവിധാനം കൂടുതൽ വിപുലമാക്കി രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
തൊഴിൽക്ഷേമത്തിൽ മുന്നിൽ
തൊഴിലാളിക്ഷേമ നടപടികളുടെ കാര്യത്തിൽ ഖത്തർ ഏറെ മുന്നിലാണ്. വിവിധ തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിനു പുറത്തേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനം ഈയിടെ ഒഴിവാക്കിയത് തൊഴിൽ മേഖലയിലെ പ്രാധാന പരിഷ്കാരമാണ്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് നിലവിൽ വേണ്ട. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമമാണിത്. നിയമത്തിലെ മുൻ വ്യവസ്ഥപ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍നിന്ന് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് ഇത് വേണ്ട.
തനിക്ക് എൻ.ഒ.സി ആവശ്യമുണ്ടോ എന്ന് ഏത് ജീവനക്കാരനും പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഇതിന് https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/exitservices/exitpermitenquiry എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും. വെബ്സൈറ്റിൽ ഖത്തർ െഎഡൻറിറ്റി നമ്പർ നൽകിയാൽ എക്സിറ്റ് ആവശ്യമുണ്ടോ എന്ന് അറിയാൻ സാധിക്കും. തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്ന മിഡിലീസ്റ്റിലെ ആദ്യരാജ്യവുമാണ് ഖത്തർ.
ഗാർഹികതൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതലാണ് പ്രാബല്യത്തിൽ വന്നത്. നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവൻസിനായി 300 റിയാലും (5850 രൂപ) പുറമേ നൽകാനും നിയമം അനുശാസിക്കുന്നു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ആറുമാസക്കാലം പുതിയ നിയമം നടപ്പാക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങൾ നടത്താൻ കമ്പനികൾക്ക് മന്ത്രാലയം സമയം അനുവദിച്ചിരുന്നു. നിലവിലുള്ള തൊഴിൽകരാർ പുതുക്കലടക്കം ചെയ്യാനായിരുന്നു ഇത്. ഇതിനേക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയ നിയമമനുസരിച്ച് പുതുക്കണം.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുന്നുണ്ട്. നിയമം സംബന്ധിച്ച സംശയങ്ങൾ, പരാതികൾ, അന്വേഷണങ്ങൾ തുടങ്ങിയവക്ക് 16008 എന്ന നമ്പറിൽ ബന്ധപ്പെടണം.
രാജ്യത്ത് തൊഴിലാളികൾ കൂടി
ഖത്തറിൽ വിദേശ തൊഴിലാളികളുടെ എണ്ണം കൂടിവരുകയാണ്. 2018 അവസാന പാദത്തിൽ 20,93,360 തൊഴിലാളികളായിരുന്നു ഖത്തറിലുണ്ടായിരുന്നത്. പിന്നീട് തൊഴിലാളികളുടെ എണ്ണം 21,50,694 ആയി വർധിച്ചു.നിർമാണമേഖലയിലെ തൊഴിലാളികൾ
ഇതിൽ 85.3 ശതമാനം പുരുഷന്മാരും 14.7 ശതമാനം സ്ത്രീകളും ഉൾപ്പെടും. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി നടത്തിയ ലേബർ ഫോഴ്സ് സാമ്പിൾ സർവേയിലാണ് തൊഴിലാളികളുടെ എണ്ണം പുറത്തുവിട്ടത്.
സർവേ പ്രകാരം 25നും 34 വയസ്സിനും ഇടയിലുള്ളവരാണ് എണ്ണത്തിൽ കൂടുതൽ. ആകെയുള്ളതിെൻറ 94.5 ശതമാനവും ഈ പ്രായഗണത്തിൽ പെടുന്നവരാണ്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളിൽ നല്ലൊരുപങ്കും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള ഖത്തര്‍ ഗവ. കമ്യൂണിക്കേഷന്‍സ് ഓഫിസ് (ജി.സി.ഒ) വാട്സ്ആപ് സേവനം നിലവിൽത്തന്നെയുണ്ട്. മലയാളത്തിലടക്കം ഈ നമ്പറിൽ സേവനം ലഭ്യമാണ്. തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയനിവാരണത്തിന് 60060601 എന്ന വാട്സ്ആപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്സ്ആപ് സേവനത്തിലേക്കെത്താനും കഴിയും.
60060601 എന്ന നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് 'ഹായ്' അയച്ചാല്‍ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉർദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഓപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെൻററില്‍ അപേക്ഷ നൽകൽ, പരാതികള്‍ അറിയിക്കല്‍, നേരത്തെ അയച്ച അപേക്ഷകളുടെ പുരോഗതി അറിയല്‍, സംശയനിവാരണം, പ്രധാനനമ്പറുകളെ കുറിച്ചറിയല്‍ എന്നീ ഏഴ് ഓപ്ഷനുകളില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കാം.
തുടര്‍ന്ന് ആവശ്യങ്ങള്‍ മെസേജായി അയക്കുന്നതോടെ മറുപടി ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും ഈ നമ്പര്‍ വഴി സേവനം തേടാം. എന്നാല്‍ ഈ നമ്പറിൽ വിളിക്കാൻ കഴിയുന്ന സൗകര്യം ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.