മൂന്നു വർഷം തികച്ച് 'ലീഡ്' മുന്നോട്ട്
text_fieldsദോഹ: മലപ്പുറം ജില്ല കെ.എം.സി.സി യൂത്ത് വിങ് കമ്മിറ്റി നേതൃത്വം നൽകുന്ന 'ലീഡ്' നേതൃത്വപഠന പരിശീലന പരിപാടി തുടർച്ചയായ 36 സെഷനിലൂടെ മൂന്ന് വർഷം പൂർത്തീകരിച്ചു. കോവിഡ് കാലത്തും മുടക്കമില്ലാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ഓഫ്ലൈനായും ലീഡർഷിപ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചാണ് നേട്ടം സ്വന്തമാക്കിയത്. തുമാമയിലെ കെ.എംസി.സി ഓഫീസിൽ നടന്ന 36ാമത് പരിശീലന സെഷനിൽ 'പുഷ് അപ്പിലൂടെ ഇന്റർനാഷനൽ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ പ്രവാസി സംരഭകനും 'ജിം' ഖത്തർ ചെയർമാനുമായ ഷഫിഖ് മുഹമ്മദ് മുഖ്യ അതിഥിയായി.
ലീഡ് ക്യാപ്റ്റൻ ഇബ്രാഹിം കല്ലിങ്ങൽ നേതൃത്വം നൽകി. 'ആരോഗ്യമെന്ന സമ്പത്ത്: പ്രവാസികൾ തിരിച്ചറിയേണ്ടത്' എന്ന വിഷയത്തിൽ ലീഡ് അംഗങ്ങളുമായി ഷഫീഖ് മുഹമ്മദ് സംവദിച്ചു. ഉമറുൽ ഫറൂഖ്, അബ്ദുൽ മുസവ്വിർ, ബഷീർ കൊടക്കാട് , ഫൈസൽ കാടാമ്പുഴ, ഹനീഫ പാലാട്ടിൽ, ഷഹീദലി തൊന്നംതൊടി, മൂസ താനൂർ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് കെ മുഹമ്മദ് ഈസ , ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി, യൂത്ത് വിങ് ജനറൽ കൺവീനർ പി.ടി ഫിറോസ് എന്നിവർ സംസാരിച്ചു.
സലീം റഹ്മാനി സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. പരിപാടിയിൽ ഇന്റർനാഷനൽ റെക്കോഡ് നേടിയ ഷഫീഖ് മുഹമ്മദിനെ ആദരിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, മുഹമ്മദ് ലയിസ്, ജില്ല യൂത്ത് വിങ് ഭാരവാഹികളായ ഷാകിറുൽ ജലാൽ, ഷംസീർ മാനു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.