കമ്പ്യൂട്ടർ കാര്‍ഡ് പുതുക്കലും ഓൺലൈൻ ആകുന്നു
text_fieldsദോഹ: കമ്പ്യൂട്ടർ കാർഡ് (എസ്റ്റാബ്ലിഷ്മെൻറ് കാര്‍ഡ്) പുതുക്കൽ അടക്കമുള്ള സേവനങ്ങളും ഓൺലൈൻ ആകുന്നു. ഇത് ഉൾെപ്പടെ നിലവില്‍ നേരിട്ട് ചെയ്യേണ്ട സേവനങ്ങള്‍കൂടി ഉടന്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന ു കീഴിലെ പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫിസര്‍ കേണല്‍ താരിഖ് ഇസ്സ അല്‍ അഖിദിയാണ് അറിയിച്ചത്. മെട്രാഷ് ടു ആപ്പില്‍തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വൈകാതെതന്നെ ഈ സൗകര്യം നിലവില്‍ വരും.
ഖത്തര്‍ റേഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നില്‍ കൂടുതല്‍ സർക്കാർ വിഭാഗങ്ങളിലായി ബന്ധപ്പെട്ടുകിടക്കുന്നതിനാലാണ് കമ്പ്യൂട്ടർ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ ഡിജിറ്റലാക്കുന്ന നടപടികള്‍ വൈകാനുള്ള കാരണം. ഖത്തറില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിെൻറ ഭാഗമായാണ് കമ്പ്യൂട്ടർ കാർഡ് പുതുക്കലും ഓൺലൈനാകുന്നത്. പാസ്പോര്‍ട്ട് ഡിപ്പാർട്മെൻറിെൻറ പുതിയ കെട്ടിടം ഉടന്‍തന്നെ ഉദ്ഘാടനം ചെയ്യുമെന്നും കേണല്‍ താരിഖ് ഇസ്സ അല്‍ അഖിദി പറഞ്ഞു.
സർക്കാറിെൻറ സേവന ആപ്പാണ് മെട്രാഷ് ടു. ആപ് കോവിഡ് രോഗബാധയുടെ കാലത്ത് കൂടുതൽ ഉപകാരപ്രദമാണ്.ഇതിലൂടെ സർക്കാർ ഓഫിസുകളിൽ നേരിട്ട് എത്താതെതന്നെ നിരവധി സേവനങ്ങൾ കിട്ടും. കോവിഡ് രോഗബാധയുടെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ സേവനങ്ങൾക്ക് മെട്രാഷ് ടുവിനെ കൂടുതലായി ആശ്രയിക്കണമെന്നാണ് സർക്കാർ നിർദേശം.നിലവിൽ മെട്രാഷ് ടു ആപ്പിൽ 40ലധികം സേവനങ്ങൾ ലഭ്യമാണ്. ഇതിനാൽ സമയലാഭവും അധ്വാനലാഭവുമുണ്ട്.
ൈഡ്രവിങ് ലൈസൻസ് അപേക്ഷ, പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, ഇസ്തിമാറ പുതുക്കൽ, റിസർവ്ഡ് വാഹനങ്ങൾ, അപകടങ്ങളുമായി ബന്ധെപ്പട്ട വിവിധ നടപടികൾ തുടങ്ങിയവയൊക്കെ നിലവിൽ മെട്രാഷ് ടു ആപ്പിലൂടെ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.ഗതാഗത വകുപ്പിെൻറ ആക്സിഡൻറ് ക്ലെയിം സേവനവും മെട്രാഷ് ആപ്പിൽ ലഭ്യമാണ്. ഗതാഗത വകുപ്പ് ഈയിടെ ചേർത്ത ട്രാഫിക് ഇൻവെസ്റ്റിഗേഷൻ സേവനങ്ങളിലുൾപ്പെടുന്ന സേവനമാണിത്.
ഇതോടെ ഗുരുതരമല്ലാത്ത, പൊലീസിെൻറ സാന്നിധ്യം ആവശ്യമില്ലാത്ത അപകടങ്ങൾ പൂർണമായും മെട്രാഷ് വഴി രജിസ്റ്റർ ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും സാധിക്കും. ആർ.പി മെട്രാഷ് ടുവിലൂടെ സ്വയം പുതുക്കി നൽകപ്പെടുന്ന സംവിധാനവുമുണ്ട്. കമ്പനികൾക്കായി രൂപവത്കരിച്ച സീറോ ക്ലിക്ക് സേവനമെന്ന ആശയത്തിെൻറ അടിസ്ഥാനത്തിലാണിത്.
മെട്രാഷ്-2ൽ ഓട്ടോമാറ്റിക് റെസിഡൻസി റിന്യൂവൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമേ കമ്പനികൾക്ക് ഇതിലൂള്ളൂ. കമ്പനിക്കു കീഴിലുള്ള തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി തീരുന്ന മുറക്ക് സ്വയം പുതുക്കപ്പെടുകയും മനുഷ്യസ്പർശമില്ലാതെ കമ്പനി ലൊക്കേഷനിൽ പുതുക്കിയ പെർമിറ്റുകൾ എത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.