Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോൺകകാഫ്​ ഗോൾഡ്​...

കോൺകകാഫ്​ ഗോൾഡ്​ കപ്പ്​: ഖത്തർ ടീം ഇന്ന്​ യു.എസിലേക്ക്​

text_fields
bookmark_border
കോൺകകാഫ്​ ഗോൾഡ്​ കപ്പ്​: ഖത്തർ ടീം ഇന്ന്​ യു.എസിലേക്ക്​
cancel
camera_alt

ഖത്തർ ദേശീയ ടീം 

ദോഹ: ലോകകപ്പിനുള്ള തയാറെടുപ്പിന്​ കോൺകകാഫ്​ ഗോൾഡ്​ കപ്പ്​ പോരാട്ടത്തിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സംഘത്തെയാണ്​ കോച്ച്​ ​ഫെലിക്​സ്​ സാഞ്ചസ്​ ക്രൊയേഷ്യയിൽ പ്രഖ്യാപിച്ചത്​.

ജൂ​ൈല​ 10 മുതൽ ​അമേരിക്കയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പ്രത്യേക ക്ഷണിതാക്കളായാണ്​ 2022 ലോകകപ്പ്​ ആതിഥേയരും ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ മത്സരിക്കുന്നത്​. കോൺകകാഫ്​ ഗോൾഡ്​ കപ്പിന്​ മുന്നോടിയായി ക്രൊയേഷ്യയിൽ പരിശീലനത്തിലാണ്​ ടീം.

നാലു ദിവസം മുമ്പ്​ ക്രൊയേഷ്യ റിസർവ്​ ടീമിനെ 3-1ന്​ തോൽപിച്ച ടീം, എൽസാൽവദോറിനെതിരായ അവസാന സന്നാഹ മത്സര​ം കഴിഞ്ഞ ശേഷം യു.എസിലേക്ക്​ പറക്കും. ​

ഗോൾഡ്​ കപ്പ്​ ഗ്രൂപ്​ 'ഡി'യിൽ ജൂ​ൈല​ 13ന്​ പാനമക്കെതിരെയാണ്​ ടീമി​െൻറ ആദ്യ മത്സരം. ഗ്രനഡ, ഹോണ്ടുറാസ്​ ടീമുകളാണ്​ മറ്റ്​ എതിരാളികൾ.

ടീം ഖത്തർ: സാദ്​ അൽ ഷീബ്​, ​മിഷാൽ ബെർഷിം, യൂസുഫ്​ ഹസ്സൻ, പെഡ്രോ മിഗ്വെൽ, അബ്​ദുൽ കരിം ഹസൻ, താരിഖ്​ സൽമാൻ, അഹ്​മദ്​ സുഹൈൽ, മുസ്​അബ്​ അൽ ഖാദർ, ബസ്സാം അൽ റവി, ഹമ്മാം അൽ അമിൻ, കോകി ബൗലം, മുഹമ്മദ്​ വാദ്​, അസിം മദ്​ബോ, കരിം ബൗദിയാഫ്​, ഇസ്​മായിൽ മുഹമ്മദ്​, അബ്​ദുല്ല അൽ അഹ്​റഖ്​, അബ്​ദുൽ അസിസ്​ ഹാതിം, അക്രം അഫിഫ്​, ഹസ്സൻ അൽ ഹയ്​ദോസ്​, യൂസുഫ്​ അബ്​ദുൽ റസാഖ്​, അൽമോസ്​ അലി, മുഹമ്മദ്​ മുൻതരി, അഹ്​മദ്​ അലാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Concacaf Gold Cup
News Summary - Concacaf Gold Cup: The Qatar team leaves for the US today
Next Story