തൊഴിൽ കരാർ റദ്ദ് ചെയ്യാനുള്ള വ്യവസ്ഥകൾ
text_fields1. താഴെ പറയുന്ന ഏതെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി (കരാറിൽ പറയുന്ന പ്രകാരം അല്ലെങ്കിൽ കുറഞ്ഞത് 30 ദിവസത്തെ) തൊഴിലാളിക്ക് തൊഴിൽ കരാർ റദ്ദ് ചെയ്യാവുന്നതാണ്.
a. തൊഴിലുടമ നിയമപരമായ അല്ലെങ്കിൽ തൊഴിൽ കരാർ പ്രകാരമുള്ള ബാധ്യതകൾ പാലിക്കാതിരുന്നാൽ അഥവാ അവയുടെ ലംഘനമുണ്ടായാൽ.
2. തൊഴിലുടമയോ അദ്ദേഹത്തിെൻറ പ്രതിനിധിയോ തൊഴിൽ കരാറിൽ കൃത്രിമം കാണിച്ചാൽ.
ഇപ്രകാരം തൊഴിൽ കരാർ റദ്ദ് ചെയ്യാൻ നോട്ടീസ് കൊടുക്കുന്നതിന് മുമ്പ് തൊഴിലുടമക്ക് അവ തിരുത്താൻ 30 ദിവസത്തെ നോട്ടീസ് നൽകണം.ഈ കാലയളവിൽ തൊഴിലുടമ അവ തിരുത്തിയില്ലെങ്കിൽ തൊഴിൽ കരാർ പ്രകാരമുള്ള നോട്ടീസ് (കുറഞ്ഞത് 30 ദിവസം) നൽകി കരാർ റദ്ദാക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്.
2. നോട്ടീസ് നൽകാതെ തൊഴിലാളിക്ക് താഴെ പറയുന്ന കാരണങ്ങളാൽ തൊഴിൽ കരാർ റദ്ദാക്കാൻ അവകാശമുണ്ട്.
a. തൊഴിലുടമയോ അദ്ദേഹത്തിെൻറ പ്രതിനിധിയോ തൊഴിൽ സംബന്ധമായോ അല്ലാതെയോ, വാക്കാലോ പ്രവൃത്തിയാലോ പീഡിപ്പിക്കുകയാണെങ്കിൽ (അവ നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കണം)
b. തൊഴിലുടമയോ അദ്ദേഹത്തിെൻറ പ്രതിനിധിയോ തൊഴിലാളിയോട് ചെയ്യുന്ന പ്രവൃത്തികൾ അധാർമികമാണെങ്കിൽ.
3. മറ്റ് ചില വ്യവസ്ഥകൾ
a. തൊഴിൽ കരാർ പ്രകാരമുള്ള തൊഴിൽ ചെയ്യാൻ കഴിവില്ലെന്ന കാരണത്താൽ തൊഴിലുടമക്ക് നോട്ടീസ് നൽകി കരാർ റദ്ദാക്കാവുന്നതാണ്. ഈ രീതിയിൽ കരാർ റദ്ദാക്കണമെങ്കിൽ കഴിവ് തെളിയിക്കാൻ കുറഞ്ഞത് 60 ദിവസത്തെ സമയം നൽകണം. എന്നിട്ടും തൊഴിലാളിക്ക് കഴിവ് തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാം.
b. തൊഴിൽ സ്ഥാപനം ഭാഗികമായോ പൂർണമായോ പ്രവർത്തനം അവസാനിപ്പിക്കുകയാണെങ്കിൽ നോട്ടീസ് നൽകി തൊഴിൽ കരാർ റദ്ദാക്കാൻ തൊഴിലുടമക്ക് അവകാശമുണ്ട്. ഇങ്ങനെ ചെയ്യണമെങ്കിൽ തൊഴിൽ മന്ത്രാലയത്തെ 30 ദിവസം മുമ്പ് അറിയിച്ചിരിക്കണം. തൊഴിലുടമ നിയമപരമായ നഷ്ടപരിഹാരം തൊഴിലാളിക്ക് നൽകുകയും വേണം.
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ:
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം
ലേഖകൻ: അഡ്വ. വി.കെ. തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.