യൂസുഫ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ അൽ തായിഫിൻെറ എം.ഡി ശുഐബിൻെറ പിതാവിൻെറ നിര്യാണത്തിൽ മാനേജ്മെൻറും സ്റ്റാഫും അനുശോചിച്ചു.
പാലക്കാട്ടെ പൗരപ്രമുഖനും പാലക്കാട് ഗൾഫ് ഹോട്ടൽ, ആര്യാ ഹോട്ടൽ, ഒളിംബിക് ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ മാഹി ഈസ്റ്റ് പള്ളൂർ മൊട്ടമ്മൽ മാവുള്ള പറമ്പത്ത് യൂസുഫ് ഹാജി (75) കോയമ്പത്തൂർ കോവൈ ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. മൊട്ടമ്മൽ സഫിയയാണ് ഭാര്യ.
മാഹിയിൽ നിന്നും പാലക്കാട്ടേക്ക് താമസം മാറിയ യൂസുഫ് ഹാജി പിന്നീട് പാലക്കാട് കച്ചവടകേന്ദ്രമാക്കുകയായിരുന്നു. പരേതനായ മാപ്പിളേടത്ത് അസ്സുവിേൻറയും മാവുള്ളപറമ്പത്ത് അയിശുവിൻെറയും മകനാണ്.
മക്കൾ: അഷ്റഫ് (പാലക്കാട്), മഹറൂഫ് (പാലക്കാട്), ഫൈസൽ (പാലക്കാട്), സമീജ (തലശ്ശേരി), ഷഫീക്ക് (പാലക്കാട്), ഷമീമ (പള്ളൂർ), ശുഹൈബ് (ഖത്തർ അൽ തായിഫ് ഹൈപ്പർമാർക്കറ്റ് എംഡി.), മുഹമ്മദ് ഷാനി (ഖത്തർ), ഷംസീർ (പാലക്കാട്), ഷഫീർ (പാലക്കാട്), ഷഹീദ് (ദുബായ്), ശംഷീന (പള്ളൂർ), ഷബ്ഹാന (പള്ളൂർ).
മരുമക്കൾ: റുക്ക്സാന (തലശ്ശേരി), സീനത്ത് (പാലക്കാട്), ബുഷ്റ (പന്ന്യന്നൂർ), കെ പി നാസർ (ദുബായ്), സഫിയ (പള്ളൂർ), റഷീദ് കല്ലറോത്ത് മാഹി (ഖത്തർ), ഷമീന (ഗ്രാമത്തി ചൊക്ലി), റിസ്വാന (അഴിയൂർ), ജെസ്ന (വേറ്റുമ്മൽ), നിദാഷ (പാറാൽ), നഹല (ചൊക്ലി), റഫാത്ത് (ദുബായ്), ഫാസിൽ (കോഴിക്കോട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.