പുതുപ്പള്ളി വിജയം ആഘോഷിച്ച് പ്രവർത്തകർ
text_fieldsഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി വിജയാഘോഷം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയം ആഘോഷിച്ച് ഖത്തറിലെ കോൺഗ്രസ് പ്രവർത്തകർ. ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത് എസ്. നായർ സ്വാഗതം പറഞ്ഞു. കാലിക്കറ്റ് നോട്ട്ബുക്കിൽ ചേർന്ന യോഗം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറും കെ.പി.സി.സി സാംസ്കാരിക സമിതി ചെയർമാനുമായ ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കേക്ക് മുറിച്ചും മധുരം വിളമ്പിയും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, പ്രൊഡ്യൂസർമാരായ രജപുത്ര രഞ്ജിത്ത്, ലിസ്റ്റിൻ സ്റ്റീഫൻ, രാകേഷ്, സമദ് ട്രൂത്ത്, എന്നിവർ സംസാരിച്ചു. ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.
ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി ആഘോഷ പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കേക്ക് മുറിക്കുന്നു
ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിജയാഘോഷം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. തുമാമ ഇൻകാസ് ഓഫിസിൽവെച്ചു നടന്ന വിജയാഘോഷ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു.
ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. ഉസ്മാൻ, ഇൻകാസ് അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കെകൂറ്റ്, അജയ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ് സ്വാഗതവും ജെയിംസ് ജോർജ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.